തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ക്കും പോലീസിനും വാഹനങ്ങള്‍ക്കും നേരെയുള്ള അക്രമത്തിന് പുറമെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപക അക്രമം അരങ്ങേറുന്നുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. നിരവധി പേര്‍ക്ക് പരുക്കേറ്റു.
അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു. ശബരിമല കര്‍മ്മ സമിതിയുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടന്നാണ് തീരുമാനം. ബി.ജെ.പിയുടെ പരിപാടികളും ബഹിഷ്‌കരിക്കും. പ്രതിഷേധ സൂചകമായി ഇന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.
സംസ്ഥാനത്ത് ഇന്ന് മാത്രം നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് മാത്രം പത്തിലേറെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി കെ.യു.ഡബ്ല്യു.ജെ ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേതുടര്‍ന്നാണ് ബി.ജെ.പി പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
from mangalam.com http://bit.ly/2GRTXMB
via IFTTT
No comments:
Post a Comment