കെ ജി എഫ് താരം യഷിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; കന്നഡ സിനിമാലോകം ഞെട്ടലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

കെ ജി എഫ് താരം യഷിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; കന്നഡ സിനിമാലോകം ഞെട്ടലില്‍

ബംഗളൂരു: കന്നഡ സിനിമാലോകത്തെ പ്രമുഖരുടെ വീടുകളിൽ വ്യാഴാഴ്ച്ച പരക്കെ റെയ്ഡ് നടന്നു. നിർമാതാവ് റോക്ക്ലൈൻ വെങ്കടേഷ്, കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ, കെ ജി എഫ്താരം യഷ്, നടൻമാരായ സുദീപ്, ശിവരാജ്കുമാർ, സിനിമാനിർമാതാവ് ജയണ്ണ എന്നിവരുടെ വീടുകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ബെംഗലുരുവിൽ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ ഇത്തരത്തിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായിഇരുനൂറോളം ഐ ടി ഉദ്യോഗസ്ഥരാണ് കർണാടക പോലീസിന്റെ സഹകരണത്തോടെ നിയമരേഖകൾ പരിശോധിക്കുന്നത്. സിനിമാനിർമാതാക്കൾ കള്ളപ്പണം അട്ടിമറിക്കാനായി നിർമാണത്തിൽ കൂടുതൽ പണം ഇറക്കുന്നുണ്ടെന്നും ലാഭം കൊയ്യുന്നുണ്ടെന്നുമുള്ള പരാതി ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ്. നികുതിയടച്ചില്ലെന്ന പരാതിയുടെ പേരിൽ ശരവണ ഭവൻ ഗ്രൂപ്പ് അടക്കമുള്ള മുപ്പത്തിരണ്ടോളം സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2R6hePx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages