തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അപകടം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് അകമ്പടി വാഹനമിടിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. യുഡിഎഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പിന്നാലെയായിരുന്നു സംഭവം.
മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവര്‍ത്തകരെ പൈലറ്റ് വാഹനമിടിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ അദേഹത്തിന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് കോണഗ്രസ് പ്രവര്‍ത്തകരെ അതിവേഗത്തില്‍ എത്തിയ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു.
from mangalam.com http://bit.ly/2BUREmb
via IFTTT
No comments:
Post a Comment