ടിപി വധം സിനിമയാക്കിയ സംവിധായകന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു; സിനിമയെടുത്തതിന്റെ വൈരാഗ്യമെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ടിപി വധം സിനിമയാക്കിയ സംവിധായകന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു; സിനിമയെടുത്തതിന്റെ വൈരാഗ്യമെന്ന് ആരോപണം

കോഴിക്കോട്: സിപിഎം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട ടി പി ചന്ദ്രശേഖരന്‍ വധം സിനിമയാക്കിയ സംവിധായകന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതായി പരാതി. ടി.പി 51 എന്ന പേരില്‍ സിനിമയെടുത്ത മൊയ്തു താഴത്തിന്റെ പാസ്‌പോര്‍ട്ടാണ് അധികൃതര്‍ തടഞ്ഞുവച്ചിരിക്കുന്നത് എന്നാണ് പരാതി.

പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് വെരിഫിക്കേഷന്‍ വന്നപ്പോള്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് മൊയ്തു താഴ്ത്ത് ആരോപിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ വളപ്പില്‍ മൊയ്തുവെന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേരായിരുന്നു ഉണ്ടായിരുന്നത്.

പോലീസ് വേരിഫിക്കേഷന് വേണ്ടി വന്ന സമയത്ത് താങ്കള്‍ ടി.പി 51 സിനിമയെടുത്ത മൊയ്തു താഴത്തല്ലേയെന്ന് ചോദിച്ചതായും നിങ്ങളുടെ പേരില്‍ പോലീസ് കേസുണ്ടെന്നും പറഞ്ഞാണ് തിരിച്ചയക്കുകയായിരുന്നുവെന്നും ആരോപിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോടതി വെറുതെ വിട്ട കേസിലാണ് പാസ്‌പോര്‍ട്ട് പിടിച്ചുവിട്ടിരിക്കുന്നതെന്നാണ് ആരോപിക്കുന്നത്. സിനിമയെടുത്തതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് മൊയ്തു താഴത്ത് ആരോപിച്ചു.

ഗള്‍ഫില്‍ ഒരു ഷോയുമായി ബന്ധപ്പെട്ട് പോകുന്നതിനാണ് മൊയ്തു താഴത്ത് പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയത്. വെള്ളിയാഴ്ചയാണ് ഗള്‍ഫിലേക്ക് പോകേണ്ടത്.



from mangalam.com http://bit.ly/2AX2Y1w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages