കൊച്ചി: ബുധനാഴ്ച അർധരാത്രി തുടങ്ങാനിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളികൾക്ക് നിർദേശമുണ്ട്. എന്നാൽ സമരം മാറ്റിവെക്കില്ലെന്ന് ജീവനക്കാരുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. കെ.എസ്.ആർ.സിക്കും ജീവനക്കാർക്കും എതിരായ പരിഷ്കരണത്തിനെതിരെയാണ് സമരമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. ചർച്ചകളിൽ തീരുമാനമായ ശേഷം മാത്രമേ തുടർനടപടികളെ കുറിച്ച് ആലോചിക്കാവു എന്ന കർശന നിർദേശമാണ് കോടതി സമരക്കാർക്ക് നൽകിയിരുന്നത്. തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേദികൾ അതിനായി ഉപയോഗിക്കണം. നാളത്തെ ചർച്ചയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കെ.എസ്.ആർ.ടി.സിയോടും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി എം.ഡി ടോമിൻ തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായിരുന്നു. സമരക്കാർ നേരത്തെ നോട്ടീസ് നൽകിയിട്ടും ചർച്ചയ്ക്ക് വിളിക്കാൻ വൈകി എന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമർശിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് മാനേജ്മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി നാളത്തെ ചർച്ചകൾക്ക് ശേഷമാകും വിഷയത്തിൽ തുടർനടപടികളുണ്ടാവുക. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
from mathrubhumi.latestnews.rssfeed http://bit.ly/2AP9xDv
via
IFTTT
No comments:
Post a Comment