ലഖ്നൗ: ബി.എസ്.പി. നേതാവ് മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബി.ജെ.പി. വനിതാ എം.എൽ.എയുടെ പ്രസംഗം വിവാദമാകുന്നു. ഉത്തർപ്രദശിലെ മുഗൾസാരെയ് എം.എൽ.എ. സാധ്ന സിങാണ് പാർട്ടി റാലിക്കിടെ മായാവതിയെ അധിക്ഷേപിക്കുന്നരീതിയിൽ പ്രസംഗിച്ചത്. സാധ്ന സിങിന്റെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ ബി.എസ്.പി. നേതാക്കൾബി.ജെ.പിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവർ അധികാരത്തിന് വേണ്ടി അന്തസ് വിൽക്കുകയാണെന്നുമായിരുന്നു സാധ്ന സിങിന്റെ വിവാദ പരാമർശം. മായാവതിക്ക് ആത്മാഭിമാനമില്ല. അവർ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവർ അധികാരത്തിനുവേണ്ടി അന്തസ് കളഞ്ഞുകുളിക്കുകയാണെന്നും മായാവതി സ്ത്രീവർഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധ്ന സിങ് പ്രസംഗത്തിൽ പറഞ്ഞു. ബി.ജെ.പി. വനിതാ എം.എൽ.എയുടെ പരാമർശങ്ങൾ വിവാദമായതോടെ ബി.എസ്.പി. നേതാക്കൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ബി.എസ്.പി-എസ്.പി. സഖ്യം രൂപീകരിച്ചതോടെ ബി.ജെ.പിക്കാർ നിരാശരാണെന്നും തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയംകാരണം അവർക്ക് സമനില തെറ്റിയെന്നുമായിരുന്നു ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്രമിശ്രയുടെ പ്രതികരണം. സാധ്നാ സിങിന്റെ പ്രസ്താവനക്കെതിരേ കോൺഗ്രസും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. Content Highlights:bjp mlas offensive comments against bsp leader mayavati
from mathrubhumi.latestnews.rssfeed http://bit.ly/2FCzIB5
via
IFTTT
No comments:
Post a Comment