സന്നിധാനം: ശബരിമല വിഷയത്തിൽ ഏത് ചർച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. ശബരിമലയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും സർക്കാർ 51 യുവതികളുടെ പട്ടിക കൈമാറിയ നടപടി ആകാശത്ത് പോയ അടി ഏണിവച്ച് വാങ്ങിയ പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല നട അടയ്ക്കൽ ചടങ്ങുകൾ പൂർത്തിയായതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ഇത്തവണത്തെ മണ്ഡലകാല തീർഥാടനകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചത്. പന്തളം കൊട്ടാരം പ്രതിനിധിക്ക് മാത്രമായിരുന്നു ഞായറാഴ്ച ദർശനത്തിന് അവസരം ലഭിച്ചത്. കൊട്ടാരം പ്രതിനിധിയുടെ ദർശനത്തിന് പിന്നാലെ മേൽശാന്തി നട അടച്ച് താക്കോൽ കൈമാറി. Content Highlights:panthalam royal family ready to solve sabarimala issue
from mathrubhumi.latestnews.rssfeed http://bit.ly/2MktsyB
via
IFTTT
No comments:
Post a Comment