ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു. ഡൽഹിയിൽ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിനുവെക്കുന്നത്. പ്രധാനമന്ത്രിക്ക് വിവിധ സ്വീകരണങ്ങളിൽ ലഭിച്ച തലപ്പാവുകൾ, ഷാളുകൾ, ചിത്രങ്ങൾ, പ്രതിമകൾ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. ലേലത്തിൽനിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. മൂന്നുദിവസത്തെ ഓൺലൈൻ വില്പനയ്ക്ക്ശേഷം ബാക്കിവരുന്ന ഉത്പന്നങ്ങളാകും ഡൽഹിയിലെ ലേലത്തിലുണ്ടാവുക. മിക്കവയ്ക്കും 500 രൂപയായിരിക്കും അടിസ്ഥാനവില. മോദിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഡൽഹിയിലെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം വിൽപനയ്ക്കുവെക്കാൻ തീരുമാനമെടുത്തത്. അടുത്ത 10-15 ദിവസങ്ങൾക്കുള്ളിൽ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഗംഗാ നദിയുടെ സംരക്ഷണപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശർമ്മ പറഞ്ഞു. Content Highlights:government to auction pm modis gifts
from mathrubhumi.latestnews.rssfeed http://bit.ly/2RV4FGy
via
IFTTT
No comments:
Post a Comment