സാക്രമെൻറോ: സെൽഫി എടുക്കുന്നതിനിടെ കൊക്കയിൽ വീണ് മരിച്ച മലയാളി ദമ്പതികൾ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.യു.എസിലെ കാലിഫോർണിയയിലുള്ള യോസ്മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് വീണ് മരിച്ചമീനാക്ഷി മൂർത്തി (30), ഭർത്താവ് വിഷ്ണു വിശ്വനാഥ് (29) എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്ശരീരത്തിൽ മദ്യത്തിൻറെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുള്ളത്. ഇവർ ഉത്തേജകമരുന്നുകൾ പ്രയോഗിച്ചിട്ടില്ലെന്നും എന്നാൽ ബിയർ, വൈൻ, മദ്യം എന്നിവയിൽ ഉപയോഗിക്കുന്ന ഈഥെയിലിന്റെ സാന്നിദ്ധ്യം ശരീരത്തിൽകണ്ടെത്തിയതായുംപോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.മലമുകളിൽ നിന്ന് വീണതിനെത്തുടർന്ന് തല, കഴുത്ത്, നെഞ്ച്, വയർ എന്നിവടങ്ങളിൽ നിരവധി മുറിവുകളുണ്ടായിരുന്നതായുംറിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മീനാക്ഷിയും വിഷ്ണുവും അപകടത്തിൽ മരിച്ചത്.ലോകം മുഴുവൻ സാഹസിക യാത്രനടത്തുന്ന ഇവരുടെ ഹോളിഡേയ്സ് ആൻഡ് ഹാപ്പിലി എവർ ആഫ്റ്റർ എന്ന ബ്ലോഗ്പ്രശസ്തമായിരുന്നു. സാൻ ജോസിൽ സിസ്റ്റം മാനേജരായി ജോലി മാറ്റം ലഭിച്ചതിനെത്തുടർന്നാണ് കുടുംബം കുടുംബംന്യൂയോർക്കിൽ നിന്ന് താമസം മാറിയത്. തുടർന്നാണ് ദമ്പതികൾ യോസ്മിറ്റീ നാഷണൽ പാർക്കിലേയ്ക്ക്സാഹസികയാത്ര നടത്തിയത്.കണ്ണൂർ കതിരൂർ സ്വദേശിയാണ് വിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി. Content Highlights:Indian Travel Blogger Couple Who Plunged 800 Ft to Death While Taking Selfie Was Drunk,Indian Travel Blogger
from mathrubhumi.latestnews.rssfeed http://bit.ly/2FzeunX
via
IFTTT
No comments:
Post a Comment