തിരുവനന്തപുരം: ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരായ അഞ്ച് ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യ മൂന്ന് ഏകദിനങ്ങളിൽ അജിൻക്യ രഹാനെയും നാല്, അഞ്ച് ഏകദിനങ്ങളിൽ അങ്കിത് ബാവ്നെയും ഇന്ത്യ എ ടീമിനെ നയിക്കും. ദ്വിദിന സന്നാഹമത്സരത്തിൽ ഇഷാൻ കിഷൻ ടീമിനെ നയിക്കും. ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യർ, ഹനുമ വിഹാരി, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ശാർദൂൽ ഠാക്കൂർ തുടങ്ങിയവർ ടീമിലുണ്ട്. ഋഷഭ് അവസാനത്തെ രണ്ട് ഏകദിനങ്ങൾ കളിക്കും. ശേഷം ഫെബ്രുവരി ആറിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ ട്വന്റി-20 മത്സരങ്ങൾക്കായി പന്തും ക്രുണാൽ പാണ്ഡ്യയും ന്യൂസീലൻഡിലേക്ക് പോകും. 23, 25, 27, 29, 31 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് ഏകദിന മത്സരങ്ങൾ. തുടർന്ന് ഫെബ്രുവരി ഏഴുമുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ചതുർദിന മത്സരം നടക്കും. താരങ്ങളിൽ ചിലർ നേരത്തേ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. Content Highlights: Rahane, Bawne to lead India A against England Lions
from mathrubhumi.latestnews.rssfeed http://bit.ly/2U0uQZN
via
IFTTT
No comments:
Post a Comment