തിരുവനന്തപുരം:ശബരിമലയിൽ രണ്ട് യുവതികൾ കയറിയതിനു പിന്നാലെ തന്ത്രി നടയടച്ച്ശുദ്ധിക്രിയ നടത്തിയതിനു സംസ്ഥാനപട്ടിക ജാതി- വർഗ്ഗ കമ്മീഷൻ തന്ത്രിക്ക്കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കമ്മീഷൻ അംഗം എസ് അജയകുമാർ ഫെയ്സ്ബുക്കിലൂടെയാണ് നോട്ടീസ് അയച്ച കാര്യം അറിയിച്ചത്. ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാർ പറയുന്നു. ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാൻ തന്ത്രിക്ക്നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ അംഗമായ തന്ത്രിയക്ക് താൻ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് . ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും. content highlights:Thanthri gets showcause notice from State commisiion for SC-ST
from mathrubhumi.latestnews.rssfeed http://bit.ly/2RD1Ydw
via
IFTTT
No comments:
Post a Comment