പെണ്‍രാമായണം: ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള കഥാസമാഹരമെത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

പെണ്‍രാമായണം: ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള കഥാസമാഹരമെത്തുന്നു

ഇന്ത്യയിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള കഥാസമാഹരമെത്തുന്നു. പെൺരാമായണം എന്ന പുസ്തകം ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള പുസ്തകമാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങും. രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വാല്മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേർപെങ്ങൾ എന്നിങ്ങനെ മൂന്ന് ലഘു കഥകൾ അടങ്ങിയതാണ് സമാഹാരം. ഭഗവാന്റെ സ്നേഹം തേടിയെത്തിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ഛേദിക്കപ്പെട്ട മീനാക്ഷി എന്ന ശൂർപ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുത്രിയായ ശാന്ത എന്ന രാമസഹോദരി, ഭൂമിപുത്രിയായ സീത എന്നിവരുടെ കഥകളാണ് ആനന്ദ് നീലകണ്ഠൻ പങ്കുവെയ്ക്കുന്നത്. ആദ്യ കഥാസമാഹാരത്തിനും ആനന്ദ് നീലകണ്ഠൻ കഥാതന്തു കണ്ടെത്തിയിരിക്കുന്നത് ഭാരതീയ ഇതിഹാസങ്ങളിൽ നിന്നുതന്നെയാണ്. ഇതിഹാസങ്ങളെ എല്ലാ കാഴ്ചപ്പാടുകളിൽനിന്നും പറയാൻ ഞാൻ ഇഷ്ടപ്പെടുന്നതായി അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രാമായണത്തിലെ വീരന്മാരിലൊരാളായ ബാലിയുടെ കഥ പറഞ്ഞ വാനര: ദി ലെജന്റ് ഓഫ് ബാലി, സുഗ്രീവ ആൻഡ് താര എന്ന പുസ്തകമാണ് ഏറ്റവും അവസാനമായി ആനന്ദ് നീലകണ്ഠന്റെതായി പുറത്തു വന്നത്. Content Highlights:Anand Neelakantan,Malayalam book, Pennramayanam, womans ramayana


from mathrubhumi.latestnews.rssfeed http://bit.ly/2DrocGk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages