കുംഭമേള: പ്രതീക്ഷിക്കുന്ന വരുമാനം 1.2 ലക്ഷം കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

കുംഭമേള: പ്രതീക്ഷിക്കുന്ന വരുമാനം 1.2 ലക്ഷം കോടി രൂപ

ലക്നൗ: ജനുവരി 15 മുതൽ മാർച്ച് നാലുവരെ നീണ്ടുനിൽക്കുന്ന കുംഭമേളയിൽനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ. വ്യവസായ സ്ഥാപനങ്ങളുടെ അപ്പക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വിലയിരുത്തലാണിത്. കുംഭമേള മതപരമായ ആഘോഷമാണെങ്കിലും അതുമായി ബന്ധപ്പെട്ട് വിവിധ സെക്ടറുകളിലായി ആറുലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയ്ക്ക് 4,200 കോടി രൂപയാണ് യുപി സർക്കാർ വകയിരുത്തിയിട്ടുള്ളത്. 2013ലേതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ തുക. ഹോസ്പിറ്റാലിറ്റി സെക്ടറിൽമാത്രം 2,50,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,50,000 പേർക്ക് എയർലൈൻ കമ്പനികളിലും എയർപോർട്ടുകളിലും തൊഴിൽ ലഭിക്കും. ഇതിനുപുറമെ 45,000 ടൂർ ഓപ്പറേറ്റർമാർക്കും ജോലി ലഭിക്കുമെന്നാണ് വിലയിരുത്തൽ. എക്കോ-ടൂറിസം, മെഡിക്കൽ ടൂറിസം മേഖലയിൽ 85,000 പേർക്കും തൊഴിൽ ലഭിക്കുമെന്ന് സിഐഐയുടെ പഠനം വ്യക്തമാക്കുന്നു. ടൂർ ഗൈഡ്, ടാക്സി ഡ്രൈവർമാർ, വളണ്ടിയേഴ്സ് എന്നിങ്ങനെ അസംഘടിതമേഖലയിലുള്ള 55,000 പേർക്കും ജോലി സാധ്യതയുണ്ട്. സർക്കാർ ഏജൻസികളുടെയും വ്യക്തികളുടെയും വരുമാനം വർധിക്കാൻ ഇത് സഹായകരമാകും. ഓസ്ട്രേലിയ, യു.കെ, കാനഡ, മലേഷ്യ, സിംഗപുർ, ദക്ഷിണാഫ്രിക്ക, ന്യൂസീലാൻഡ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിരവധി വിനോദ സഞ്ചാരികളാണ് കുംഭമേളയ്ക്കെത്തുക. Kumbh to generate Rs 1.2 lakh crore revenue


from mathrubhumi.latestnews.rssfeed http://bit.ly/2FGBYYk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages