വിമാനയാത്ര 2017 ല്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

വിമാനയാത്ര 2017 ല്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദം സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. മധുരയിൽ ദളിത് ശോഷൺ മുക്തിമഞ്ചിന്റെ കൺവെൻഷനിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണ്. ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 7.60 ലക്ഷം രൂപ അനുവദിച്ചത് 2019 ജനുവരി 19 നായിരുന്നു (ഉത്തരവ് (ജി ഓ ആർ ടി നമ്പർ 361 /2019/ജി എ ഡി). കേരളത്തിൽ പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബർ ആറിന് മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. അവിടെ എൽ.ഡി.എഫ് റാലിയിൽ മുഖ്യമന്ത്രി പങ്കെടുത്തതുസംബന്ധിച്ച വാർത്ത എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങൾക്ക് അത് ഉപയോഗിക്കുന്നു. കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിമാർക്ക് ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കേണ്ടിവരുന്നതെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം യാത്ര 2017 ലായിരുന്നുവെങ്കിലും അതിന് ചെലവായ 7.60 ലക്ഷം രൂപ അനുവദിച്ചത് 2019 ജനുവരി 19 നായിരുന്നു (ഉത്തരവ് (ജി ഓ ആർ ടി നമ്പർ 361 /2019/ജി എ ഡി).


from mathrubhumi.latestnews.rssfeed http://bit.ly/2T8T9oc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages