മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് കാമ്പയിന്‍ 'ജീവിതമാണ് ലഹരി' ടി.വി അനുപമ ഐഎഎസ് ഉദ്ഘാടനം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് കാമ്പയിന്‍ 'ജീവിതമാണ് ലഹരി' ടി.വി അനുപമ ഐഎഎസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: മാതൃഭൂമി ഡോട്ട് കോമും ഒലീവ് ബിൽഡേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന ആന്റി ഡ്രഗ് കാമ്പയിൻ ജീവിതമാണ് ലഹരി സീസൺ 3 തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി അനുപമ ഐഎഎസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ കളക്ടറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ സ്പെഷ്യൽ പേജ് അനുപമ ഐഎഎസ് പ്രകാശനം ചെയ്തു. മാതൃഭൂമി ഡിജിറ്റൽ മീഡിയ സൊല്യൂഷൻസ് സീനിയർ മാനേജർ ശ്രീധർ എൻ. മേനോൻ, ഡെപ്യൂട്ടി മാനേജർ ദീപ്തി എസ് പിള്ളതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യുവാക്കളിലും വിദ്യാർഥികളിലും ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള വാർത്തകൾ നിരന്തരം വരുന്ന സാഹചര്യത്തിൽ അവരെ ലഹരിയുടെ പാതയിൽ നിന്നും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യവുമായാണ് മാതൃഭൂമി ആന്റി ഡ്രഗ്ഗ് കാമ്പയിൻ ആരംഭിച്ചത്.ജനുവരി 29 തുടങ്ങുന്ന കാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും. ലഹരിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ അനുഭവങ്ങളും, എങ്ങനെ ലഹരിയെ അതിജീവിക്കാം എന്നതിനെക്കുറിച്ച് വിദഗ്ധരുടെ ലേഖനങ്ങളും ഉൾപ്പെടെയുള്ളവ ജീവിതമാണ് ലഹരി സ്പെഷ്യൽ പേജിൽ വായിക്കാം. വിജയകരമായി പൂർത്തിയാക്കിയ ഒന്നും രണ്ടും സീസണുകൾക്ക് ശേഷമാണ് ജീവിതമാണ് ലഹരി സീസൺ 3 ഒരുക്കുന്നത്. കാമ്പയിന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ മാതൃഭൂമിഡോട്ട് കോം സന്ദർശിക്കുക. Content Highlight: mathrubhumi anti drug campaign jeevithamanu lahari inaugurated by TV anupama IAS


from mathrubhumi.latestnews.rssfeed http://bit.ly/2TryYC0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages