ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ കാര്യവട്ടത്ത് തേനീച്ച കൂടിന് കല്ലെറിഞ്ഞ് കാണികള്‍; തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്, പരുക്കേറ്റവരില്‍ പത്തുവയസുകാരനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ കാര്യവട്ടത്ത് തേനീച്ച കൂടിന് കല്ലെറിഞ്ഞ് കാണികള്‍; തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്, പരുക്കേറ്റവരില്‍ പത്തുവയസുകാരനും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തേനീച്ച ഇളകിയതിനെ തുടര്‍ന്ന് കളി കാണാനെത്തിയ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയവരില്‍ രണ്ട് പേരാണ് തേനീച്ച കൂടിന് നേരെ കല്ലെറിഞ്ഞത്. പത്ത് വയസ് പ്രായമുള്ള കുട്ടിക്കും പരുക്ക് പറ്റിയിട്ടുണ്ട്. തേനീച്ച ഇളകിയതോടെ അല്‍പ സമയത്തേക്ക് കളി നിര്‍ത്തിവെച്ചു.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനമാണ് കാര്യവട്ടത്ത് നടക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങിയത്. മത്സരം തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ബി-സെക്ടറിലെ ഗാലറിയുടെ മുകളിലത്തെ നിലയിലായിരുന്നു തേനീച്ചക്കൂട് ഉണ്ടായിരുന്നത്. വളരെ ഉയരത്തിലുള്ള സാമാന്യം വലിയ തേനീച്ചക്കൂട് ഇവിടെ ഉണ്ടായിരുന്നത്.

മത്സരത്തിനിടയില്‍ കാണികളെ ഇങ്ങോട്ടേക്ക് പ്രവേശിക്കാതിരിക്കാന്‍ അധികൃതര്‍ ഗേറ്റുകള്‍ അടച്ചിട്ടിരുന്നു. കാണികള്‍ കുറവായതിനാല്‍ ആരെയും അങ്ങോട്ടേയ്ക്ക് കടത്തി വിട്ടിരുന്നില്ല എന്നിട്ടും ഇരുപതോളം പേര്‍ ഇവിടെ എത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. തേനീച്ചയുടെ ആക്രമണം അവസാനിച്ചതോടെയാണ് ഏകദിനം വീണ്ടും ആരംഭിച്ചത്. തേനീച്ച കൂട് നീക്കം ചെയ്തിട്ടില്ല. ഏകദിനം അവസാനിച്ച ശേഷം വൈകുന്നേരത്തോടെ തേനീച്ച കൂട് ഇവിടെനിന്ന് നീക്കം ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2RURRAU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages