മൂന്നാം സീറ്റ്; ഔദ്യോഗിക തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കെ.പി.എ മജീദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

മൂന്നാം സീറ്റ്; ഔദ്യോഗിക തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമത് ഒരു സീറ്റ് കൂടി ചോദിക്കുന്ന കാര്യത്തിൽ പാർട്ടി ഔദ്യോഗിക തീരുമാനത്തിലെത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സീറ്റ് ചോദിക്കില്ല എന്ന് പറയുന്നില്ല. ഇക്കാര്യത്തിൽ യു.ഡി.എഫ് ഉഭയക്ഷി യോഗം ചേരുന്നതിന് മുമ്പായി തീരുമാനമുണ്ടാവുമെന്നും കെ.പി.എ മജീദ് പറഞ്ഞു. കോഴിക്കോട് വനിതാ ലീഗ് സംഘടിപ്പിച്ച മുത്തലാഖ് ബിൽ ആർക്കുവേണ്ടി സിംപോസിയം ഉദ്ഘാടനത്തിനെത്തിയ കെ.പി.എ മജീദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഏത് പാർട്ടിക്കും സീറ്റ് ചോദിക്കാനുള്ള അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേരളകോൺഗ്രസ് കൂടുതൽ സീറ്റ് ചോദിച്ചത്. അതിൽ ഔദ്യോഗിക തീരുമാനമൊന്നും വന്നില്ല എന്നാണറിയുന്നത്. ചൊവ്വാഴ്ച കേരളത്തിലെത്തിയ രാഹുൽഗാന്ധി ഘടക കക്ഷികളുമായി ചർച്ച നടത്തും. ശേഷം യു.ഡി.എഫിന് ഗുണകരമാവുന്ന തരത്തിലുള്ള തീരുമാനം ലീഗ് കൊക്കൊള്ളുമെന്നും മജീദ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പരിപാടിക്ക് ശേഷമാണ് സീറ്റ് ചർച്ചയിലേക്ക് കടക്കുക എന്നാണറിയുന്നത്. ഇതിന് മുമ്പ് യു.ഡി.എഫ് ഉഭയ കക്ഷി യോഗം ചേരുന്നുണ്ട്. എല്ലാ കാര്യത്തിലും ശുഭ പ്രതീക്ഷയുണ്ടെന്നും ചോദിക്കേണ്ട സമയത്ത് ചോദിച്ചാൽ അനുകൂലമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു. Content Highlights:No Final Decision To Demand Third Loksabha Seat For Muslim League


from mathrubhumi.latestnews.rssfeed http://bit.ly/2HDMDom
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages