ബിലാസ്പുര്‍ : മൂന്ന് കൈകളുമായി പെണ്‍കുഞ്ഞ് പിറന്നു. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. നവംബര്‍ രണ്ടിനായിരുന്നു കുഞ്ഞിന്റെ ജനനം. രണ്ട് മാസം പ്രായമായ കുഞ്ഞ് ദൈവത്തിന്റെ പ്രതീകമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.
മൂന്നു കൈകളുള്ള കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടാകുമെന്നും അതുകൊണ്ടാണ് കുഞ്ഞിനെ ദൈവത്തിന്റെ പ്രതീകമായി കരുതുന്നതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. വലതു കൈയോടു ചേര്‍ന്ന് നെഞ്ചിന്റെ വശത്ത് നിന്നാണ് മൂന്നാമത്തെ കൈ വളര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ മറ്റു രണ്ടു കൈകള്‍ പോലെ ഇത് പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ല. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നാമത്തെ കൈയുടെ വളര്‍ച്ച ഭയപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഈ കൈ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താല്‍ കുഞ്ഞിന് സാധാരണ ജീവിതം സാധ്യമാകുമെന്നും ഈ വളര്‍ച്ച കൊണ്ട് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ബിലാസ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. ബി.പി സിങ് അഭിപ്രായപ്പെട്ടു. പത്തു ലക്ഷത്തില്‍ ഒരാള്‍ക്കാണ് ഈ ശാരീരിക അവസ്ഥയുണ്ടാകുന്നത്.
from mangalam.com http://bit.ly/2SxiUyj
via IFTTT
No comments:
Post a Comment