ശബരിമല: പാരമ്പര്യം തിരുത്തി കോഴിക്കോട് മലപ്പുറം സ്വദേശികളായ കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ പ്രവേശിച്ചത് പോലീസിന്റെ തന്നെ തയ്യറാക്കിയ തിരക്കഥയുടെ ബാക്കിപത്രം. െ്രെകംബ്രാഞ്ച് തലവന്‍ മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം എസ്പിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഇവര്‍ പോലീസിന്റെ സുരക്ഷയില്‍ ശബരിമല ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങിയത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 23 ന് നടത്തിയ മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. സന്നിധാനത്തിന് തൊട്ടടുത്ത് വരെയെത്തിയ ഇവര്‍ക്ക് ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വരികയായിരുന്നു. എന്നാല്‍ തിരിച്ചെത്തുമ്പോള്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ചെയ്ത തരാമെന്ന പോലീസിന്റെ ഉറപ്പുമായിട്ടാണ് അന്ന് മടങ്ങിയത്. ആദ്യശ്രമം പരാജയപ്പെട്ടതിന് ശേഷം ബിന്ദുവും കനകദുര്‍ഗയും കോട്ടയം എസ്.പി.യുടെ സംരക്ഷണയിലായിരുന്നു എന്നാണ് വിവരം. ശബരിമലയില്‍ നിന്നും തിരിച്ചയയ്ക്കപ്പെട്ടെങ്കിലും കനകലത വീട്ടില്‍ എത്തിയില്ല എന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ബിന്ദുവിനെ കാണാനില്ലെന്ന പരാതിയുമായി നേരത്തേ സഹോദരന്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ പരാതി പറയാന്‍ കോട്ടയം എസ്പിയെ വിളിച്ചിട്ട് അദ്ദേഹം ഫോണെടുക്കുന്നില്ലെന്നു വ്യക്തമാക്കിയ കുടുംബം പിന്നീട് നിശബ്ദരാകുകയും ചെയ്തു. ഈ സമയത്ത് ശബരിമല ദര്‍ശനത്തിന്റെ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പോലീസ് സംരക്ഷണയിലായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും എന്നാണ് വിവരം. അതീവനാടകീയമായിട്ടായിരുന്നു പോലീസ് ഓപ്പറേഷന്‍ നടപ്പാക്കിയത്. ഇന്നലെ കാനനപാതയിലൂടെ ആണ് ഇവരെ പമ്പയില്‍ എത്തിച്ചത്. അവിടെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നടതുറന്നപ്പോള്‍ പോലീസ് അകമ്പടിയില്‍ അന്യസംസ്ഥാന ഭക്തരുടെ കൂടെയാണ് ഇവരെ കയറ്റിവിട്ടത്. പ്രതിഷേധം ഉയരാന്‍ ഇടയുള്ള സാഹചര്യം കണക്കാക്കി മലയാളി ഭക്തരെ ഒഴിവാക്കുകയും ചെയ്തു.
പതിനെട്ടാം പടി കയറാതെ മാധ്യമങ്ങളും വിഐപികളും ക്ഷേത്ര പരിസരത്തേക്ക് എത്തുന്ന കനത്ത സുരക്ഷയുള്ള വടക്കേ വശത്തുള്ള ഗേറ്റ് വഴിയാണ് യുവതികളാണ് ക്ഷേത്ര പരിസരത്തേക്ക് എത്തിയത്. അവിടെ നിന്ന് കൊടിമര ചുവടിന്റെ മുമ്പിലൂടെ ക്യൂവില്ലാതെ ക്ഷേത്രത്തിനകത്തേക്ക് യുവതികളെ ദര്‍ശനത്തിനായി കടത്തി വിട്ടു. ഇരുമുടിക്കെട്ട് ഉള്‍പ്പെടെയുള്ള എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് ദര്‍ശനത്തിന് എത്തിയതെന്നാണ് ബിന്ദു പ്രതികരിച്ചത്. കറുത്ത ചുരിദാര്‍ ധരിച്ച് കറുത്ത തുണി കൊണ്ടു മുഖം മറച്ചായിരുന്നു ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ പ്രതിഷേധം ഉണ്ടാക്കിയില്ലെന്നും കനകദുര്‍ഗ്ഗ പറഞ്ഞു. ദര്‍ശനം നടത്തി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ മടങ്ങുകയും ചെയ്തു.
ഇവര്‍ക്ക് സുരക്ഷിതമായി തിരിച്ചിറങ്ങാന്‍ വടക്കേ നടപ്പന്തലില്‍ ആരും വിരി വെയ്ക്കാതെ കഴിഞ്ഞ ദിവസം തന്നെ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ 1.30 ന് പമ്പയില്‍ നിന്നും പുറപ്പെടുകയും 3.30 ന് സന്നിധാനത്ത് എത്തുകയും ചെയ്ത യുവതികള്‍ 3.48 ന് ദര്‍ശനം നടത്തി. അഞ്ചു മിനിറ്റ് മാത്രമാണ് ഇവിടെ ചെലവഴിച്ചത്. ഉടന്‍ തന്നെ മലയിറങ്ങി പുലര്‍ച്ചെ ആറു മണിയോടെ പമ്പയില്‍ തിരിച്ചെത്തി. കറുപ്പുടുത്ത് അയ്യപ്പന്‍മാരുടെ വേഷത്തില്‍ 3 ഡി.വൈ.എസ്.പി.മാരും രണ്ടു സി.ഐ. മാരുമുള്‍പ്പെടെ 70 പോലീസുകാരാണ് ഇവരുടെ സംരക്ഷണത്തിന് ഉണ്ടായിരുന്നത്.
മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വിവരം ലോകം അറിഞ്ഞത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യം ചിത്രീകരിച്ചതും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പോലീസ് തന്നെയായിരുന്നെന്നാണ് വിവരം. കോടതിവിധി എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഭരണകൂട താല്പര്യമാണ് ഈ ഓപ്പറേഷന് പിന്നിലുണ്ടായിരുന്നത്. െ്രെകംബ്രാഞ്ചിന് ആയിരുന്നു ഓപ്പറേഷന്റെ ചുമതല. െ്രെകംബ്രാഞ്ച് തലവന്‍ മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ഓപ്പറേഷന്‍ നടന്നത് എന്നറിയുന്നു. എഐടിയുസി നേതാവായിരുന്ന സി.പി.ഐ. നോമിനിയായ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസിന്റെ മകനായ കോട്ടയം എസ്.പി. ഹരിശങ്കറും കോടതിവിധി നടപ്പാക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നു.
ഡിസംബര്‍ 24 ന് യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്ന പോലീസ് തിരിച്ചിറക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മടങ്ങാമെന്നും തിരികെയെത്തുമ്പോള്‍ ദര്‍ശനം നടത്താന്‍ അവസരം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പോലീസില്‍ നിന്നും ഈ ഉറപ്പ് വാങ്ങുകയും ചെയ്തു.
from mangalam.com http://bit.ly/2Aqhwql
via IFTTT
No comments:
Post a Comment