ശബരിമലയിലെ യുവതി പ്രവേശനം: സെക്രട്ടേറിയറ്റിനുള്ളില്‍ ബിജെപി പ്രതിഷേധം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

ശബരിമലയിലെ യുവതി പ്രവേശനം: സെക്രട്ടേറിയറ്റിനുള്ളില്‍ ബിജെപി പ്രതിഷേധം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ പോലീസിനെ മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പില്‍ കയറി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനു 100 മീറ്റര്‍ അടുത്തുവരെ എത്തി പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ എം.സി റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.

മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുന്ന സമയത്ത് സെക്രട്ടേറിയറ്റ് വളപ്പിലെ ഓഫീസിനു സമീപം വരെ പ്രതിഷേധക്കാര്‍ എത്തിയത് വലിയ സുരക്ഷാവീഴ്ചയാണ്. പ്രതിഷേധം റോഡില്‍ നടക്കുന്നതിനിടെ 12.40 ഓടെ പ്രതിഷേധക്കാരുടെ മുന്നിലുടെ തന്നെ മുഖ്യമന്ത്രി പുറത്തേക്ക് പോയി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവുമുണ്ടായി.

അതിനിടെ, സംസ്ഥാന വ്യാപകമായി ബി.ജെ.പി തെരുവില്‍ സമരം ശക്തമാക്കുകയാണ്. കൊച്ചിയിലും കൊട്ടാരക്കരയിലും നെയ്യാറ്റിന്‍കരയിലും ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം തുടരുകയാണ്. കൊട്ടാരക്കരയില്‍ കടകള്‍ അടപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം നടക്കുന്നത്.



from mangalam.com http://bit.ly/2AqWTu5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages