നിപ തൊഴിലാളികളുടെ സ്ഥിര നിയമനം സര്‍ക്കാര്‍ പരഗണിക്കില്ലെന്ന് സൂചന; സമരം ശക്തമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

നിപ തൊഴിലാളികളുടെ സ്ഥിര നിയമനം സര്‍ക്കാര്‍ പരഗണിക്കില്ലെന്ന് സൂചന; സമരം ശക്തമാകും

കോഴിക്കോട്: പിരിച്ചു വിടപ്പെട്ട നിപ തൊഴിലാളികൾ മെഡിക്കൽ കോളേജിന് മുന്നിൽ പന്തൽ കെട്ടി സമരം തുടരുന്നതിനിടെ സ്ഥിരം നിയമനമെന്ന ആവശ്യം സർക്കാർ പരിഗണിക്കില്ലെന്ന് സൂചന. തൊഴിലാളികളെ പിരിച്ച് വിടില്ലെന്നും ഇനിയും താൽക്കാലിക ഒഴിവുകൾ ഉണ്ടാവുമ്പോൾ ഇവർക്ക് പ്രാധാന്യം നൽകുമെന്നുമാണ് ശനിയാഴ്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജ കോഴിക്കോട് പറഞ്ഞത്. ഇവരുടെ സ്ഥിരം നിയമനത്തിന് ചില നിയമതടസ്സങ്ങൾഉണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വന്ന ശേഷം നിപ കാലത്ത് ജോലി ചെയ്തവർക്ക് സ്ഥിര നിയമനം നൽകുമെന്ന സർക്കാർ വാഗ്ദാനം പാഴാകുമെന്ന ഉറപ്പിലായതോടെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളികൾ. നിലവിൽ ജോലിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട ഇവർ ഒമ്പത് ദിവസത്തോളമായി മെഡിക്കൽ കോളേജിന് മുന്നിൽ പന്തൽ കെട്ടി സമരത്തിലാണ്. സർക്കാർ തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാൻ തീരുമാനമെടുക്കുന്നതിനിടയിലാണ് സ്ഥിര നിയമനം എന്ന കാര്യം സർക്കാർ പരിഗണിക്കില്ലെന്ന സൂചന മന്ത്രി തന്നെ നൽകിയത്. സ്ഥിര നിയമനം നൽകിയില്ലെങ്കിൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും താൽക്കാലിക നിയമനത്തിൽ താൽപര്യമില്ലെന്നും സമരം ചെയ്യുന്ന തൊഴിലാളികളൊരാളായ ശശിധരൻ ചൂണ്ടിക്കാട്ടി. നിപ കാലത്ത് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തിരുന്ന സ്ത്രീകളടക്കമുള്ള 42 പേരാണ് സമരത്തിലുള്ളത്. രോഗം പടർന്ന് പിടിച്ചപ്പോൾ ആരും രോഗികളെ ശുശ്രൂഷിക്കാതെ വന്നതോടെയായിരുന്നു ജീവൻ പണയം വെച്ച് ഇവർ ജോലിക്കെത്തിയത്. സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് എന്നറിഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെ രോഗികളുടെ എല്ലാ കാര്യവും നോക്കിയിരുന്ന ശുചീകരണ തൊഴിലാളികൾ, നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരാണ് ഇപ്പോൾ സമരത്തിലുള്ളത്. നിപയെ പിടിച്ച് കെട്ടിയ ശേഷം അന്ന് ആരോഗ്യമന്ത്രി തന്നെയായിരുന്നു ഇവർക്ക് മുന്നിൽ സ്ഥിര നിയമനം എന്ന വാഗ്ദാനവും വെച്ചത്. Content Highlights: Government Not Consider Nipah Workers Need as Confirmed Staff


from mathrubhumi.latestnews.rssfeed http://bit.ly/2QFjF6I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages