കൊറിയ: ചായയോ കാപ്പിയോ ശീലമാക്കിയവർക്ക് ദിവസം ഒരു നേരം അത് കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം എല്ലാം നഷ്ടമായ പോലെയാണ്. എന്നാൽ 30 കൊല്ലം ചായ മാത്രം കുടിച്ച് ജീവിക്കുക എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. കൂടാതെ ആ വ്യക്തി പൂർണ ആരോഗ്യവതിയാണെന്നുള്ളത് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.എൻഡിടിവിയാണ് ഈ ചായ് വാലി ചാച്ചിയുടെ ചായജീവിതത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ പില്ലി ദേവി പതിനൊന്നാം വയസിലാണ് ഭക്ഷണം ഉപേക്ഷിച്ചത്. അന്നു മുതൽ ചായ മാത്രമാണ് ഇവരുടെ ആഹാരം. ഭക്ഷണം മാത്രമല്ല വെള്ളവും ഇവർ ഉപേക്ഷിച്ചു. ആദ്യമൊക്കെ പാലൊഴിച്ച ചായയും ബിസ്കറ്റും ബ്രെഡും പില്ലി ദേവി കഴിച്ചിരുന്നുവെന്ന് അച്ഛൻ രതിറാം പറയുന്നു. പിന്നീട് ചായ മാത്രമായി ഇവരുടെ ഭക്ഷണം. ചായയിലും ഇവർ പിന്നീട് ആഡംബരം കുറച്ചു. പാലൊഴിവാക്കി കട്ടൻ ചായയിലായി ഇവരുടെ ഭക്ഷണമൊതുങ്ങി. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടോ എന്നറിയാൻ പില്ലിദേവിയെ പല ഡോക്ടർമാരെയും കാണിച്ചുവെങ്കിലും ഒരു പ്രശ്നവുമില്ലെന്നാണ് ഡോക്ടർമാരുടെ കകണ്ടെത്തൽ. ഭക്ഷണം കഴിക്കാതെ ആരോഗ്യവതിയായി തുടരുന്നതിന്റെ പിന്നിലെ കാരണം കണ്ടെത്താൻ ഡോക്ടർമാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചായ മാത്രം കുടിച്ച് ഒരു വ്യക്തിക്കും 33 കൊല്ലം ജീവിക്കാനാവില്ലെന്ന് ഡോക്ടർമാർ പറയുന്നു. വീട്ടിൽ നിന്ന് അപൂർവമായി മാത്രമേ പില്ലി ദേവി പുറത്തിറങ്ങാറുള്ളൂ. മുഴുവൻ സമയം ശിവഭക്തിയിൽ മുഴുകുന്ന ഇവർ സൂര്യാസ്തമനത്തിന് ശേഷം കുടിക്കുന്ന ഒരു ഗ്ലാസ് കട്ടൻചായയിലാണ് ഇപ്പോൾ ജീവിതതം മുന്നോട്ട് കൊണ്ടു പോകുന്നത്. Content Highlights: Living On Just Tea For 30 Years-chai wali chachi, Chhattisgarh
from mathrubhumi.latestnews.rssfeed http://bit.ly/2VNCYOU
via
IFTTT
No comments:
Post a Comment