ന്യൂഡൽഹി: പശുവിന്റെ പേരിൽ വോട്ടുപിടിക്കുന്നവർ അവയ്ക്കുള്ള കാലിത്തീറ്റയും നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബവാനയിലുള്ള ഗോശാല സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ ഗോശാലയ്ക്ക് രണ്ടു വർഷമായി ഫണ്ട് അനുവദിക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. ആം ആദ്മി പാർട്ടി പശുക്കളുടെ പേരിൽ വോട്ട് പിടിക്കാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ ഫണ്ട് അനുവദിക്കാത്തതുമൂലം പ്രതിസന്ധി നേരിടുകയാണെന്ന് ഗോശാല നടത്തിപ്പുകാർ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഡൽഹി സർക്കാർ ഗോശാലയ്ക്ക്ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ അതിന് തയ്യാറാകുന്നില്ലെന്ന് കെജ്രിവാൾ പറഞ്ഞു. പശുവിന്റെ പേരിൽ വോട്ടുതേടുന്നവർ അവയ്ക്കുള്ള കാലിത്തീറ്റ നൽകാൻ തയ്യാറാവണം. പശുവിനെ ചൂണ്ടിക്കാട്ടി വോട്ടുനേടുന്നവർ അവയെ സംരക്ഷിക്കാൻ ആവശ്യമായ പണം അനുവദിക്കുന്നില്ല. പശുക്കളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയാഴ്ചഹരിയാണയിലെ ഗോശാലകൾ സന്ദർശിക്കുമെന്നും അതിനുശേഷം ഡൽഹിയിലെ ഗോശാലകൾ നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. Content Highlights:Aravind Kejriwal, Fodder, Cow, AAP
from mathrubhumi.latestnews.rssfeed http://bit.ly/2D4cbXo
via
IFTTT
No comments:
Post a Comment