കോട്ടയം എസ്പിക്ക് അതിവിശിഷ്ട സേവാമെഡലും അയ്യപ്പകീര്‍ത്തനം രചിച്ച പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിച്ചേക്കും; ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

കോട്ടയം എസ്പിക്ക് അതിവിശിഷ്ട സേവാമെഡലും അയ്യപ്പകീര്‍ത്തനം രചിച്ച പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിച്ചേക്കും; ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കോട്ടയം: ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ ശക്തമായി പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും ജയശങ്കര്‍ പരിഹസിച്ചു.

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്‌കാരിക നായകരും ചേര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാന്‍ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടര്‍ന്ന് ഏതാനും ദിവസം അവര്‍ ജയില്‍ വാസം അനുഭവിച്ചു.

വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആര്‍പ്പോ ആര്‍ത്തവത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകര്‍ പഴയ കൂട്ടര്‍ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈന്‍ ഡ്രൈവിലേക്കു മാറ്റി.

സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യപ്രഭാഷകന്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാന്‍ കഴിയില്ല എന്നറിയിച്ചു.

ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന് എഴുത്തച്ഛന്‍ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തില്‍ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിന്‍വലിക്കാന്‍ ദയവുണ്ടാകണം.



from mangalam.com http://bit.ly/2FtOAAU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages