പരിക്കേറ്റ അയ്യപ്പഭക്തരുമായി പോയ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

പരിക്കേറ്റ അയ്യപ്പഭക്തരുമായി പോയ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോട്ടയം: പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. അളനാട് സ്വദേശി ശേഖരന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. പാലാ രാമപുരത്തിനടുത്ത് ചക്കാംപുഴയില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സാണ് മരിച്ചത്.

പോലീസ് വാഹനവും കര്‍ണാടകത്തില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചു പേരുടേയും നില ഗുരുതരമാണ്. ഇവരില്‍ രണ്ടു പേര്‍ പോലീസുകാരാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫറോനാ പള്ളിയില്‍ നടക്കുന്ന കൂദാശ ചടങ്ങുകള്‍ക്ക് സുരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് പോലീസ് പോയത്.



from mangalam.com http://bit.ly/2HcEwii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages