ന്യൂഡൽഹി: കോൺഗ്രസിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ.എൻ ഡി എ സർക്കാരിനേയും പ്രധാനമന്ത്രിനരേന്ദ്ര മോദിയെയും തകർക്കാൻ കോൺഗ്രസ് പാകിസ്താന്റെ സഹായം തേടുന്നതായി അവർ ആരോപിച്ചു. ഡൽഹിയിൽ നടന്ന ബി ജെ പിയുടെ ദേശീയകൺവെൻഷനിടെയായിരുന്നു നിർമല സീതാരാമന്റെ വിമർശനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ വിഭാഗം അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനെതിരേ തെളിവു ചോദിച്ച് വന്നവർ പ്രകീർത്തിക്കുകയും പിന്നീട് അവർ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തകർക്കാൻ പാകിസ്താന്റെ സഹായം തേടി പോകുകയും ചെയ്യുകയാണ്.ഇത്തരമൊരു നെറികെട്ടരാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അവർ ആരോപിച്ചു. ലോക നേതാക്കളുമായി പ്രധാനമന്ത്രി മികച്ച ബന്ധമാണ് പുലർത്തുന്നത്. അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ നീക്കവും മറ്റ് രാജ്യങ്ങളുമായി പുലർത്തുന്ന സൗഹൃദബന്ധങ്ങളിലൂടെയും ഇന്ന് പാകിസ്താൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. Content Highlights:Congress seeking help from Pakistan to remove Narendra Modi as PM: Sitharaman
from mathrubhumi.latestnews.rssfeed http://bit.ly/2CgZkzB
via
IFTTT
No comments:
Post a Comment