പ്രധാനമന്ത്രിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാക്ക് സഹായം തേടുന്നു; നിര്‍മ്മല സീതാരാമന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

പ്രധാനമന്ത്രിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാക്ക് സഹായം തേടുന്നു; നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാന്റെ സഹായം തേടുന്നതായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡല്‍ഹിയിലെ ബിജെപി ദേശീയ കണ്‍വെന്‍ഷനിടെയായിരുന്നു പ്രതിരോധമന്ത്രിയുടെ വിമര്‍ശനം.

മോദിയുടെ ഭരണം മൂലം ആഗോള തലത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന പാകിസ്ഥാനുമായി ചേര്‍ന്ന് മോശം രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ അതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ അതിന് തെളിവുകള്‍ ചോദിക്കുകയാണ്. നെറികെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

ലോകനേതാക്കളുമായി മികച്ച ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. പാകിസ്ഥാന്‍ നേതൃത്വം കൊടുക്കുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ വച്ച് തന്നെ ഇല്ലാതാക്കാന്‍ ഇന്ന് ഇന്ത്യന്‍ സൈന്യത്തിന് കഴിയുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.



from mangalam.com http://bit.ly/2TJe5lJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages