കൊച്ചി: ശബരിമല തന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശവുമായി മന്ത്രി.ജി സുധാകരൻ. തന്ത്രി ജാതി പിശാചിന്റെ പ്രതീകമാണെന്നും ബ്രാഹ്മണനല്ല, ബ്രാഹ്മണ രക്ഷസനാണെന്നുമാണ് മന്ത്രി പറഞ്ഞത്. രാക്ഷസീയമായ ഹൃദയമാണ് തന്ത്രിക്ക്. അയ്യപ്പനോട് അദ്ദേഹത്തിന് സ്നേഹവും കൂറും ബഹുമാനവുമില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓർമയില്ല. നടയടച്ച് തന്റെ പാട്ടിന് പോകുമെന്നാണ് തന്ത്രി പറയുന്നത്. അയാളെ ഏൽപ്പിച്ചിരിക്കുന്ന ആ ഡെയിറ്റിയെ ആരെ ഏൽപ്പിച്ചിട്ട് പോകുമെന്നാണ് തന്ത്രി പറയുന്നതെന്നും ആരു നോക്കും, മുഖ്യമന്ത്രിക്ക് അയ്യപ്പനെ നോക്കാൻ പറ്റുമോ എന്നുംജി സുധാകരൻ ചോദിച്ചു. തന്ത്രിയിൽ നിന്നാണ് അയ്യപ്പനിലേക്ക് ദൈവിക ശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്നാൽ ഒരു സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ ആളിൽ നിന്ന് എന്ത് ദൈവിക ശക്തി പ്രവഹിക്കുമെന്നാണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. തന്ത്രിയുടെ നടപടിയോടുള്ള സർക്കാർ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ വാക്കുകൾ തന്ത്രിയോട് ഇറങ്ങിപ്പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ. അപ്പോൾ സർക്കാരിന്റെ നിലപാട് മനസിലായില്ലേ. ഗവൺമെന്റല്ല തന്ത്രിയെ മാറ്റേണ്ടത്. അത് ബോർഡാണ്. തന്ത്രി സ്ഥാനം പിൻവലിക്കാൻ സർക്കാരിനല്ല, ആർക്കും അധികാരമില്ല. കാരണം അത് നമ്മൾ കൊടുത്ത സ്ഥാനമല്ല. നമ്മൾ കൊടുക്കുന്നത് മാത്രമെ നമുക്ക് പിൻവലിക്കാൻ പറ്റുകയുള്ളു. തന്ത്രി സ്ഥാനം പരമ്പരാഗതമായ വിശ്വാസത്തിന്റെ പുറത്ത് ലഭിക്കുന്നതാണ്. അത് പിൻവലിക്കാൻ പറ്റുകയില്ല. പക്ഷേ ശബരിമലയിലെ തന്ത്രിയായിരിക്കണമോ എന്നുള്ളത് ദേവസ്വംബോർഡിന് തീരുമാനിക്കാം. അദ്ദേഹത്തിന് വേറെ ക്ഷേത്രത്തിൽപ്പോയി തന്ത്രിയായിരിക്കാം. ഇതൊന്നും ആർക്കും അറിയില്ല. ശബരിമലയിൽ നിന്ന് മാറ്റിനിർത്താൻ ബോർഡിന് അധികാരമുണ്ട്. അങ്ങനെ മാറ്റിനിർത്തിയിട്ടുണ്ടല്ലോ ഞാൻ. ഞാൻ മാറ്റി നിർത്തിയതല്ലേ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനെ. കണ്ഠരര് മോഹനരുടെ മൂത്ത മകനെ ഞാൻ മാറ്റി നിർത്തിയില്ലേ. ഒരു പ്രശ്നമുണ്ടായിരുന്നല്ലോ അദ്ദേഹത്തിന്. പ്രശ്നമെന്തെന്ന് വീണ്ടും പറഞ്ഞ് വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അന്ന് ഞാൻ ദേവസ്വം മിനിസ്റ്ററാണ്. അന്ന് വന്ന പോലെ പരിഷ്ക്കാരം ഇന്നു വന്നിട്ടില്ല. അന്നാണ് മാറ്റങ്ങളൊക്കെ ആരംഭിച്ചത്. ഈ സ്ത്രീ പ്രവേശനം പോലും അന്ന് കൊടുത്ത അഫിഡവിറ്റല്ലേ. എന്ത് വിപ്ലവകരമായ മാറ്റങ്ങളാണ് വന്നത്. അതൊക്കെ എല്ലവരും അംഗീകരിച്ചില്ലേ? അങ്ങനെയുള്ള ആ കാലത്താണ് ഇപ്പോഴത്തെ തന്ത്രിയുടെ ജേഷ്ഠൻ, ബഹുമാന്യനായ കണ്ഠരര് മോഹനനുടെ മൂത്ത മകൻ, അദ്ദേഹത്തിനൊരു അബദ്ധംപറ്റി. അതേപ്പറ്റി ആരും ചർച്ച ചെയ്യേണ്ട. അത് കഴിഞ്ഞില്ലേ. അദ്ദേഹത്തെ മാറ്റി നിർത്തി. *കണ്ഠരര് മോഹനര് ഹൈലി റസ്പെക്റ്റബിൾ പ്രീസ്റ്റാണ്. ഹി ഈസ് എ നോബിൾ മാൻ.അദ്ദേഹവും സഹധർമ്മിണിയും മക്കളുമെല്ലാം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും ആലപ്പുഴയിലെ വീട്ടിലുമെല്ലാം വരുമായിരുന്നു. ഞാൻ മന്ത്രിയല്ലാത്ത സമയത്തും വരുമായിരുന്നു. അദ്ദേഹം വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു. എങ്ങനെയെങ്കിലും മകനെ ഒന്ന് കയറ്റണം. അപ്പോൾ ഞാൻ അതിന്റെ ഭവിഷ്യത്ത് പറഞ്ഞ് മനസിലാക്കി. അങ്ങനെയാണ് ഈ രാജിവരര് എത്തിയത്. ഇപ്പോൾ തിരിച്ചെടുത്തു എന്ന് തോന്നുന്നു. അങ്ങനെയാണ് കേട്ടത്. അപ്പോൾ തന്ത്രിയെ മാറ്റിനിർത്തിയില്ലേ. എന്നാൽ. തന്ത്രിസ്ഥാനം പോയില്ല. ശബരിമലയിലെ സർവീസ് പോയി. അതിനൊക്കെ ഗവൺമെന്റിന് അധികാരമുണ്ട്. അതിനിടെ ഇത് രാജാവിന്റെ ആണ് തന്നേച്ച് പൊക്കോളു എന്ന് രാജവാഴ്ചയിൽ ജനിച്ച ചിലർ അബദ്ധങ്ങളൊക്കെ പറയുന്നുണ്ട്. അപ്പോ ഈ കാര്യത്തിൽ നമുക്ക് സംശയമില്ല. നമ്മൾ ഈ ഫ്യൂഡലിസത്തെ തിരിച്ചു കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടോ. അത് നമ്മൾ കുഴിച്ച് മൂടിയതാണ്. അത് ഈ നാടിന്റെശാപമാണ്. ജാതിയെക്കുറിച്ച് ഉള്ളൂരും വള്ളത്തോളും ആശാനും എല്ലാം എഴുതിയിട്ടില്ലേ. ജാതി പിശാചിനെക്കുറിച്ച് ഉള്ളൂർ എഴുതിയപോലെ ആരും എഴുതിയിട്ടില്ല. ഭാരതാംബെ നിന്റെ വയറ്റിലെ ഭ്രൂണങ്ങൾ അലസിപ്പോയില്ലെ ഈജാതിപ്പിശാച് കാരണം. എന്നെഴുതിയിട്ടില്ലെ. ആ ജാതി പിശാചിന്റെ പ്രതീകമല്ലേ ഈ തന്ത്രി. അദ്ദേഹം ബ്രാഹമണനല്ല ബ്രാഹ്മണ രാക്ഷസനാണ്. ബ്രാഹമണൻ രാക്ഷസനായാൽ ഏറ്റവും ഭീകരനായിരിക്കും. രാക്ഷസീയമായ ഹൃദയമാണ് അദ്ദേഹത്തിന് ഉള്ളത്. അയ്യപ്പനെ അദ്ദേഹത്തിനെ ബഹുമാനമില്ല. സ്നേഹമില്ല, കൂറില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓർമയില്ല. ഞാൻ പൂട്ടിയിട്ട് എന്റെ പാട്ടിന് പോകുമെന്നാണ് പറയുന്നത്. അയാളെ ഏൽപ്പിച്ചിരിക്കയാണ്ആ ഡെയിറ്റിയെ. എന്നാൽ ഞാൻ പൂട്ടിയിട്ട്പോകുമെന്നാണ് പറയുന്നത്. ആരെ ഏൽപ്പിച്ചിട്ട് പോകുമെന്ന് ?അയ്യപ്പനെ ആര് നോക്കും ? അയ്യപ്പനെ ഞങ്ങൾക്ക് നോക്കാൻ പറ്റുമോ ? മുഖ്യമന്ത്രിക്ക് നോക്കാൻ പറ്റുമോ ? ദേവസ്വം ബോർഡ് മെമ്പർക്ക് നോക്കാൻ പറ്റുമോ? ഞാൻ രാജിവെച്ചു പോകുമെന്ന് പറഞ്ഞാൽ പോരെ. അപ്പോൾ ആ സ്ഥാനം വേണം, താക്കോൽ വേണം. അതാണ് കാര്യം. തന്ത്രി ഇൻഹ്യൂമൻ പ്രീസ്റ്റാണ്. ഡിവോഷണലല്ല. ശബരിമല തന്ത്രിയിൽ നിന്നാണ് അയ്യപ്പനിലേക്ക് ദൈവിക ശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്ത് പ്രവഹിക്കാൻ, ഏത് ദൈവിക ശക്തി. ഒരു സഹോദരിയെ മ്ലേഛയായി കരുതി ശുദ്ധികലശം നടത്തിയ മനുഷ്യൻ മനുഷ്യനാണോ. തന്ത്രി ഒരു മനുഷ്യത്വമില്ലാത്ത ആളാണ്. ഇറങ്ങിപ്പോകാൻ പറഞ്ഞാൽ അന്നേരം ഇറങ്ങിപ്പോകേണ്ടെ.എന്താ ഇറങ്ങിപ്പോകാത്തത്?മുഖ്യമന്ത്രിയാണ് പറഞ്ഞത്. പോകത്തില്ല. കാരണം അവിടെയിരുന്നാലാണ് പ്രയോജനമെന്ന് അദ്ദേഹത്തിന് അറിയാം. ബ്രാഹ്മണ മേധാവിത്വത്തിന്റെ വീഴ്ചയുടെ ആരംഭമാണ് ഇത്. കുറേക്കാലമെടുത്താലും വീഴും. ഇവരിലുള്ള വിശ്വാസം ഇല്ലാതായി.ക്ഷേത്രങ്ങളിലൊക്കെ എല്ലാ സമുദായക്കാരും കേറാൻ പോകുകയാണ് പ്രീസ്റ്റായിട്ട്. ബ്രാഹ്ണ സമൂഹം പയസായ ഒരു വിഭാഗമാണ്. പൂന്താനത്തെയാണല്ലോ ഒരു ഐഡിയൽ ബ്രാഹ്മണനായി കാണുന്നത്. അദ്ദേഹമെഴുതിയില്ലോ ബ്രാഹമണരിലെ അഹങ്കാരികളെപ്പറ്റി. ഈ തന്ത്രിയെപ്പോലുള്ള അഹങ്കാരികളെപ്പറ്റി എഴുതിയില്ലേ? തന്ത്രി അവിടെ നിന്ന് മാറിപ്പോകണെന്നാണ് ന്യായമായ ഒരു അഭിപ്രായം.കഴുത്തിന് പിടിച്ച് പുറത്താക്കുകയൊന്നുമില്ല. അദ്ദേഹം കാണിച്ചത് തികച്ചും തെറ്റാണ്. അദ്ദേഹം കാണിച്ചത് സുപ്രീം കോടതി വിധി പറയുന്നത് പോലെ സ്ത്രീയോട് ജൻഡർ ഇന്നീക്വാലിറ്റി കാണിച്ചത് അയിത്തമാണ്. ശരിക്കും അതിൽ അയിത്തമുണ്ട്. ശബരിമല പ്രശ്നംകാരണമുള്ള അക്രമം ഒക്കെ തീരും. എന്നും അക്രമം കാണിക്കാൻ പറ്റുമോ. ആർഎസ്എസുകാർ കൈയൊഴിഞ്ഞാൽ തീരും. അല്ലങ്കിൽ കയ്യിൽ കല്ലില്ലാതെ വരുമ്പോളും ജനങ്ങളുടെ ഇടയിൽ നിന്ന് നല്ല പ്രതികരണം വരുമ്പോഴും തീരും.- മന്ത്രി പറഞ്ഞു. (*കണ്ഠരര് മഹേശ്വരരുടെ മൂത്ത മകൻ എന്നതിന് പകരംകണ്ഠരര് മോഹനരുടെ മൂത്ത മകൻ എന്നാണ് മന്ത്രി പറഞ്ഞത്) content highlightsG Sudhakaran slams Sabarimala tantri
from mathrubhumi.latestnews.rssfeed http://bit.ly/2AxiWPG
via
IFTTT
No comments:
Post a Comment