അമിത് ഷാ കേരളത്തിലേക്ക് വരണം; അത് സി.പി.എമ്മിന്റെ ജനപിന്തുണ വര്‍ധിപ്പിക്കും- കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

അമിത് ഷാ കേരളത്തിലേക്ക് വരണം; അത് സി.പി.എമ്മിന്റെ ജനപിന്തുണ വര്‍ധിപ്പിക്കും- കോടിയേരി

തിരുവനന്തപുരം: ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമിത് ഷാ വരുന്നതിനനുസരിച്ച് ഞങ്ങളുടെ പിന്തുണ കൂടുകയും ബി.ജെപി തകരുകയും ചെയ്യും. അദ്ദേഹം പ്രചരണം നടത്തിയ എല്ലായിടത്തും ബി.ജെ.പി തോറ്റു. ഉത്തരേന്ത്യയിൽ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല. പിന്നെയാണോ ഇവിടെ. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും കോടിയേരി പരിഹസിച്ചു. വലിയ ആക്രമണങ്ങളാണ് ആർ.എസ്.എസ് സംസ്ഥാനത്ത് നടത്തുന്നത്. സി.പി.എം-ബി.ജെ.പി ആക്രമണം എന്ന തോന്നൽ ഉണ്ടാക്കി യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. സി.പി.എം പ്രവർത്തകർ മുൻകൈ എടുത്ത് അക്രമങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യം ഉറപ്പുവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർഎസ്.എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും സ്കൂളുകളും ആയുധപ്പുരകളായി മാറുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കീഴടങ്ങിയത് പോലെ കേരളത്തിൽ സി.പി.എം ആർ.എസ്.എസിന് കീഴടങ്ങില്ല. സി.പി.എം പ്രവർത്തകർ അക്രമത്തിന്റെ ഭാഗമാവുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്തിരിയണം. അക്രമം ആർക്കും നല്ലതല്ല. പോലീസിന് ഈ വിഷയത്തിൽ പരിമിതികളുണ്ട്. ശുദ്ധിക്രിയ ഒരു മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നാണ് ഇതിനെ കുറിച്ച് പാണ്ഡിത്യം ഉള്ളവർ പറയുന്നത്. ഇക്കാര്യം അവർക്ക് വിട്ടുനൽകുന്നു. തനിക്ക് അതിനെ കുറിച്ച ധാരണയില്ല. സമാധാന ചർച്ചകളുടെ തീരുമാനം ലംഘിച്ചത് ആർ.എസ്.എസ് ആണ്. അതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായി. ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാവരുത് എന്ന് പരസ്യമായി അഭ്യർത്ഥിക്കുകയാണ്. വനിതാ മതിലും ശബരിമലയിലെ വനിത പ്രവേശനവും തമ്മിൽ ബന്ധമില്ല. ഇന്നത്തെ കാലത്തെ നവോത്ഥാനം സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ കയറ്റില്ലെന്ന് ഒരു മന്ത്രിയും പറഞ്ഞിട്ടില്ല. ശബരിമലയിൽ കയറിയ സ്ത്രീകൾക്ക് സി.പി.എമ്മുമായി ബന്ധമില്ല. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വനിതാ മതിലിനോട് കൂടെ അവസാനിക്കില്ല. ധാരാളം തുടർ പ്രവർത്തനങ്ങൾ ഉണ്ടാകും. സി.പി.എം ഇതിന് പിന്തുണ നൽകും. ശബരിമല വിഷയത്തിൽ സോണിയാ ഗാന്ധിയുടെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ കേരളത്തിലെ കോൺഗ്രസ് ഇത് തള്ളിക്കളയുകയാണ്. കോൺഗ്രസിൽ പുതിയ ചേരിതിരിവുകൾ ഉണ്ടാവുകയാണെന്നും കോടിയേരി പറഞ്ഞു. content highlights:Kodiyeri Balakrishnan, press conference, Amit shah


from mathrubhumi.latestnews.rssfeed http://bit.ly/2VxDosS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages