ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നിവയെ സംയോജിപ്പിക്കാൻ ഫെയ്സ്ബുക്കിന് പദ്ധതി. ഫെയ്സ്ബുക്കിന് കീഴിൽ സ്വതന്ത്ര സേവനങ്ങളായി നിൽക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങൾ ഈ ആപ്ലിക്കേനുകളിൽ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഫെയ്സ്ബുക്കിന്റെ ഈ പദ്ധതി ന്യൂയോർക്ക് ടൈംസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മാർക്ക് സക്കർബർഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നിൽ എന്നാണ് വിവരം. ഈ സേവനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ, വാട്സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്സ്ബുക്കിൽ നിന്നും വാട്സാപ്പിലേക്കും, ഇൻസ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും. ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷമോ അടുത്തവർഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം നിലവിൽ പരസ്പരം മത്സരിക്കുന്ന സേവനങ്ങളായാണ് വാട്സാപ്പും, മെസഞ്ചറും, ഇൻസ്റ്റാഗ്രാമും നിലനിൽക്കുന്നത്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഫെയ്സ്ബുക്കിന് ജോലി കുറയും. പുതിയ ഫീച്ചറുകൾ ഇറക്കി പരസ്പരം മത്സരിക്കേണ്ട ആവശ്യം അതോടെ ഇല്ലാതാവും. വ്യാവസായിക ആവശ്യങ്ങൾക്കും പരസ്യ വിതരണത്തിനുമെല്ലാം ഈ നീക്കത്തിലൂടെ ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നു. സ്വകാര്യത സംബന്ധിച്ച കോലാഹലങ്ങൾക്കിടയിൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഫെയ്സ്ബുക്ക് പുറത്തുവിടുന്നില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2B1kd1B
via
IFTTT
No comments:
Post a Comment