ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 50 സീറ്റുകളിൽ കണ്ണുവെച്ച് ബിജെപി. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്,തെലങ്കാന, കേരളം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ ആകെയുള്ള 130 ലോക്സഭാ സീറ്റിൽ 50 എണ്ണത്തിൽ കുറയാത്ത സീറ്റുകൾ ലഭിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശം. പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് കർണാടകയിലാണ്. കർണാടകയിലെ 28-ൽ 25 സീറ്റുകളിലും സാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. തമിഴ്നാട്ടിൽ ഒരു മഴവിൽ സഖ്യം തന്നെ രൂപപ്പെടുത്താനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. ഭരണകക്ഷിയായ എഐഎഡിഎംകെയടക്കമുള്ള പാർട്ടികളുമായി അനൗദ്യോഗിക സഖ്യ ചർച്ചകൾ സന്ദർശനത്തിൽ നടത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ശബരിമല വിഷയത്തോടെ ബിജെപിക്ക് അനുകൂലമായ ഹിന്ദു വോട്ട് ധ്രുവീകരണം ഉണ്ടാകുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. സർക്കാർ വിരുദ്ധ വികാരങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആറ് സീറ്റുകളിലാണ് സംസ്ഥാനത്ത് പാർട്ടി പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും നിർദേശമുണ്ട്. ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ പത്തെണ്ണത്തിലാണ് ബിജെപി ശ്രദ്ധനൽകിയിരിക്കുന്നത്. ആറെണ്ണത്തിൽ ജയം ഉറപ്പാണെന്ന് പറയുന്നു. ഐക്യ ആന്ധ്രയിൽ 1999-ൽ ഏഴ് സീറ്റുകൾ നേടിയിരുന്നുവെന്നുംഇത്തവണടിഡിപി സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം വലിയ രീതിയിലാണെന്നും അത് തങ്ങൾക്ക് സഹായകരമാകുമെന്നും ബിജെപി ദേശീയ സെക്രട്ടറി സുനൽ ദ്യോധർ പറഞ്ഞു. Content Highlights:BJP eyes 50 Lok Sabha seats in South
from mathrubhumi.latestnews.rssfeed http://bit.ly/2UiMUOP
via
IFTTT
No comments:
Post a Comment