റിയോ ഡി ജനീറോ: ബ്രസീലിൽ അണക്കെട്ട് തകർന്ന മരിച്ചവരുടെ എണ്ണം 34 ആയി.300 ലേറെപ്പേരെ കാണാതായി.ആയിരത്തോളം പേർ ഭവനരഹിതരായി. തെക്ക് കിഴക്കൻ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയായ വലെയിലെ അണക്കെട്ടാണ് തകർന്നത്. വലെ കമ്പനിയിലെ ഖനനത്തെ തുടർന്നുള്ളഇരുമ്പ് മാലിന്യം കലർന്ന വെള്ളം പൊട്ടിയൊഴുകിയതാണ്ദുരന്തത്തിന്റെ തീവ്രത കൂടാൻ കാരണം. 2015ൽ മരിയാനയിലെ സ്വകാര്യ ഖനിയിലെ മലിനജലം തടഞ്ഞുനിർത്താൻ നിർമിച്ച അണക്കെട്ട് തകർന്ന് പതിനാറ് പേർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയും കൊണ്ട് മൂടി. തൊഴിലാളികൾ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണ്. ടൺകണക്കിന് ഇരുമ്പ് മാലിന്യം കലർന്ന വെള്ളമാണ് ഡാം തകർന്ന് ഒഴികിയത്തിയെന്നതിനാൽ തന്നെ രക്ഷാപ്രവർത്തനത്തിലുള്ള പ്രതീക്ഷയും ഏറെ കുറെ അസ്തമിച്ചിട്ടുണ്ട്. ചെളിയിൽ പുതഞ്ഞമൃതദേഹങ്ങൾകണ്ടെത്താൻ ബുദ്ധിമുട്ടുമെന്നാണ് അധികൃതർ പറയുന്നത്. അണക്കെട്ട് തകരാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകൾ തകർന്ന നിലയിലായതിനാൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം മാത്രമെ സാധ്യമാകൂവെന്നാണ് പുറത്തുവരുന്ന വിവരം. നൂറോളം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്. 100 പേർകൂടി ഉടൻ തിരച്ചിലിന് ഇറങ്ങുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 1976 ൽ നിർമ്മിച്ച അണക്കെട്ടാണ് തകർന്നത്. 366 പേരെ കണ്ടെത്താനായിട്ടുണ്ട്. പക്ഷെ ഇനിയും 256 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 23 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പയിര് മാലിന്യം കലർന്നതിനാൽസമീപത്തെ പുഴകളും മലിനമായി. വൻ പാരിസ്ഥിക ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അടിയന്തിര രക്ഷാ പ്രവർത്തനത്തിനും മറ്റുമായി വാലെ കമ്പനിയിൽ നിന്ന് 260മില്ല്യൺ ഡോളർ(ഏതാണ്ട് 18000 കോടി രൂപ) ഈടാക്കിയിട്ടുണ്ട്. content highlights:Dam with mine waste collapses in Brazil; death toll rises, 200 missing
from mathrubhumi.latestnews.rssfeed http://bit.ly/2Sg9CtT
via
IFTTT
No comments:
Post a Comment