ഗെയിമിങ് കംപ്യൂട്ടര്‍ വേണമെന്നില്ല; പിസിയില്‍ വിപ്ലവം തീര്‍ക്കാനൊരുങ്ങി പബ്ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ഗെയിമിങ് കംപ്യൂട്ടര്‍ വേണമെന്നില്ല; പിസിയില്‍ വിപ്ലവം തീര്‍ക്കാനൊരുങ്ങി പബ്ജി

പബ്ജി ഗെയിമിന്റെ പേഴ്സണൽ കംപ്യൂട്ടർ (പിസി) പതിപ്പിന് ഏകദേശം 1000 രൂപയാണ് ഇന്ത്യയിൽ വില. എന്നാൽ പബ്ജിയുടെ സൗജന്യമൊയൊരു പിസി പതിപ്പ് രംഗത്തിറക്കാനൊരുങ്ങുകയാണ് ടെൻസെന്റ്. പബ്ജി ലൈറ്റ് എന്നാണിതിന് പേര്. പിസി ഉൾപ്പടെ എല്ലാ പ്ലാറ്റ് ഫോമുകളിലും ലഭ്യമായിട്ടുള്ള ബാറ്റിൽ റൊയേൽ ഗെയിമുകൾക്ക് സമാനമാണ് പബ്ജി ലൈറ്റും. തായ്ലാൻഡിലാണ് പബ്ജി ലൈറ്റ് പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കും അധികം വൈകാതെ പബ്ജി ലൈറ്റ് എത്തുമെന്ന് കമ്പനി അധികൃതർ വെബ്സൈറ്റിൽ പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിൽ പറയുന്നു. പക്ഷേ തീയ്യതി വ്യക്തമാക്കിയിട്ടില്ല. പിസിയിൽ നിലവിൽ ലഭിക്കുന്ന പബ്ജി ഗെയിമിന്റെ ഭാരം കുറഞ്ഞ പതിപ്പാണ് പബ്ജി ലൈറ്റ്. അധികം വലിയ ഹാർഡ് വെയർ സംവിധാനങ്ങളില്ലാത്ത കംപ്യൂട്ടറുകളിൽ പോലും ഈ ഗെയിം പ്രവർത്തിക്കും. സാധാരണ ഗതിയിൽ വലിയ ഫയൽ സൈസ് ഉള്ള ഗെയിമാണ് പബ്ജി. വിലകുറഞ്ഞ കംപ്യൂട്ടറുകളിൽ അത് കാര്യക്ഷമമായി പ്രവർത്തിക്കില്ല. അതിന് ഉയർന്ന സാങ്കേതിക ശേഷിയുള്ള കംപ്യൂട്ടറുകൾ ആവശ്യമായിരുന്നു. Embed from Getty Images എന്നാൽ ലൈറ്റ് പതിപ്പ് എത്തുന്നതോടെ ബജറ്റ് ലാപ്ടോപ്പുകളിലും പബ്ജി ഗെയിം കളിക്കാനാവും. അതുവഴി കൂടുതൽ ആളുകളിലേക്ക് ഗെയിമിന് പ്രചാരം ലഭിക്കുകയും ചെയ്യും. പബ്ജിയുടെ സ്മാർട്ഫോൺ പതിപ്പായ പബ്ജി മൊബൈലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വലിയ ഗ്രാഫിക് സംവിധാനങ്ങളും ശേഷിയുമുള്ള പിസി, കൺസോൾ ഗെയിമുകൾക്ക് അധികം പ്രചാരം ലഭിച്ചിരുന്നില്ല. സാങ്കേതിക പരിമിതികളെ കൂടാതെ അത്തരം ഗെയിമുകൾക്ക് വലിയ ചിലവു വരുന്നുണ്ട്. പബ്ജി ലൈറ്റ് സൗജന്യമായി നൽകുന്നതോടെ ആ പ്രശ്നത്തിനും പരിഹാരമാവും. തായിലാൻഡിൽ ജനുവരി പത്തിന് ലിമിറ്റഡ് ബീറ്റാ പതിപ്പായി പബ്ജി ലൈറ്റ് അവതരിപ്പിച്ചിരുന്നു. ജനുവരി 24 മുതൽ ഇത് ആർക്കും ഇൻസ്റ്റാൾ ചെയ്യാനാവും വിധം ഓപ്പൺ ബീറ്റാ പതിപ്പായി മാറ്റി. CONTENT hIGHLIGHTS:PUBG Lite beta now live, free-to-play PC version


from mathrubhumi.latestnews.rssfeed http://bit.ly/2DCzJD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages