തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളിൽ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാർഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ കോംപ്ലക്സിന്റെ സമർപ്പണത്തിനെത്തും. തുടർന്ന് പെട്രോ കെമിക്കൽ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നടത്തും. 2.35 മുതൽ 3.15 വരെയാണ് ഇവിടത്തെ ചടങ്ങിൽ സംബന്ധിക്കുക. വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററിൽ തൃശ്ശൂരിലേക്ക് പോകും. ഇവിടെയുവമോർച്ചാ സമ്മേളനത്തിൽ മോദി പങ്കെടുക്കും. 4.15 മുതൽ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് മടങ്ങും. പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കൾ കാണുമെങ്കിലും രാഷ്ട്രീയചർച്ചകൾക്ക് സാധ്യതയില്ല. എന്നാൽ രാഷ്ട്രീയ പരിപാടിയിൽ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:Prime Minister Narendra Modi, Modi visits Kerala today
from mathrubhumi.latestnews.rssfeed http://bit.ly/2FRYVb0
via
IFTTT
No comments:
Post a Comment