ബുലന്ദ്ശഹര്‍ കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ മഴുകൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

ബുലന്ദ്ശഹര്‍ കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ മഴുകൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനിടെ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ മഴുകൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍.

ഡിസംബര്‍ മൂന്നിന് ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് മഴുകൊണ്ട് വെട്ടിയ കൗല എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സുബോധ് കുമാറിന്റെ തലയില്‍ മഴുകൊണ്ട് വെട്ടുകയും കൈ വിരലുകള്‍ അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു. വെടിയേല്‍ക്കുന്നതിന് അല്‍പം മുമ്പാണ് സുബോധ് കുമാര്‍ സിങ് മഴുകൊണ്ടും ആക്രമിക്കപ്പെട്ടത്.

സംഭവത്തിലെ മുഖ്യപ്രതി പ്രശാന്ത് നാട്ടിനെ ഡിസംബര്‍ 28 ന് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് സുബോധിന്റെ തോക്ക് കൈവശപ്പെടുത്തി അദ്ദേഹത്തിന്റൈ നെറ്റിയില്‍ വെടിവെച്ചതെന്ന് വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

20 പശുക്കളെ കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം നിയന്ത്രിക്കാന്‍ എത്തിയ ഇന്‍സ്‌പെക്ടറുടെ മൃതദേഹം വയലില്‍ കിടന്നിരുന്ന എസ്‌യുവി വാഹനത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. 400 ഓളം ആളുകള്‍ ഉള്ള സംഘമാണ് ഇന്‍സ്‌പെക്ടറെ വളഞ്ഞത്.



from mangalam.com http://bit.ly/2F0Cy2I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages