ഗുജറാത്തില്‍ ഇനി മുതല്‍ 'യെസ് സര്‍, പ്രസന്റ്' പ്രയോഗമില്ല, പകരം ജയ് ഹിന്ദ്, ജയ് ഭാരത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

ഗുജറാത്തില്‍ ഇനി മുതല്‍ 'യെസ് സര്‍, പ്രസന്റ്' പ്രയോഗമില്ല, പകരം ജയ് ഹിന്ദ്, ജയ് ഭാരത്

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്ക് ഇനി മുതല്‍ 'യെസ് സര്‍, പ്രസന്റ് സര്‍ ' മറുപടികള്‍ ഉണ്ടാവില്ല. പകരം ജയ് ഹിന്ദ്, ജയ് ഭാരത് മറുപടികളായിരിക്കും ലഭിക്കുക. ഗുജറാത്ത് സെക്കണ്ടറി- ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ ഗവണ്‍മെന്റ് റെസൊല്യൂഷനിലാണ് ഈ നിര്‍ദേശം. ജനുവരി ഒന്നു മുതല്‍ ഈ മാറ്റം നിലവില്‍ വന്നു.

കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ദേശീയത വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

രാജസ്ഥാനിലെ ജാലോറില്‍ നിന്നുള്ള ചരിത്ര അധ്യാപകന്‍ സന്ദീപ് ജോഷിയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനം അനുസരിച്ചാണ് ഈ തീരുമാനം. വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവന മാനിച്ച് ഇദ്ദേഹത്തിന് എബിവിപി 'യഷ്‌വന്ത്‌റാവു കെല്‍ക്കര്‍ യൂത്ത് അവാര്‍ഡ് നല്‍കിയിരുന്നു.

ഇത്തരം നല്ല ഉദ്യമങ്ങളില്‍ നിന്ന് ആശയങ്ങള്‍ കടമെടുക്കുന്നതില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്ര സിംഗ് ചുദസാമ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഗുജറാത്ത് സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അവ പുറന്തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com http://bit.ly/2EYRopr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages