പ്യോങ്ഗ്യാങ്: ഉത്തര കൊറിയയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം യു.എസ് പിന്‍വലിക്കണമെന്ന് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം ഉറപ്പാക്കിയിരുന്നു. ലോകത്തെ സാക്ഷിനിര്‍ത്തി അമേരിക്ക നടത്തിയ അന്നത്തെ പ്രതിജ്ഞ ട്രംപ് നിറവേറ്റണമെന്നും കിം ജോങ് ആവശ്യപ്പെട്ടു.
പ്രതിജ്ഞ പാലിക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ കൊറിയയും നിലപാടില്‍ നിന്ന് പിന്നോട്ടുപോകും. തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവും സമ്മര്‍ദ്ദവും അമേരിക്ക പിന്‍വലിക്കണം. അല്ലെങ്കില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ പുതിയ വഴി തേടുമെന്നും കിം ജോങ് മുന്നറിയിപ്പ് നല്‍കി.
ഡൊണാള്‍ഡ് ട്രംപുമായി വീണ്ടുമൊരു ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണ്. രാജ്യത്തിന് മുഴുവന്‍ സ്വീകാര്യമാകുന്ന തീരുമാനമായിരിക്കും തന്റെ ഭാഗത്തുനിന്നുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2CHLMOJ
via IFTTT
No comments:
Post a Comment