പെരുന്ന: വനിതാ മതിലിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നവോത്ഥാനം ആരും എൻഎസ്എസിനെ പഠിപ്പിക്കേണ്ടതില്ല. ആചാരം തകർക്കാൻ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായർ പ്രതിനിധി സഭയിൽ സംസാരിക്കുമ്പോഴായിരുന്നു സുകുമാരൻ നായരുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മന്നത്തിന്റെ പാതയിലല്ല എൻഎസ്എസ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണവകാശം. ആചാരവും അനുഷ്ടാനവും എന്താണെന്നറിയാത്തവരാണ് എൻഎസ്എസിനെ നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. ഒരു സർക്കാർ കൈയിലുണ്ടെന്ന് കരുതി വിശ്വാസത്തെ തകർക്കാൻ ഏത് മുഖ്യമന്ത്രി വന്നാലും എൻഎസ്എസ് തടയും. എൻഎസ്എസിന് നേരെ ആരും കണ്ണുരുട്ടി വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. അംഗങ്ങൾക്ക് രാഷ്ട്രീയമാകാം. സമദൂരത്തിൽ എൻഎസ്എസ് തുടരും. ശബരിമല വിഷയത്തിൽ എൻഎസ്എസ് ഇടപെട്ടത് നായന്മാർക്ക് വേണ്ടി മാത്രമല്ല. എല്ലാവർക്കും വേണ്ടിയാണെന്നുമുള്ള ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. Content Highlights: sabarimala women entry, womenss wall,NSS , G.Sukumaran nair
from mathrubhumi.latestnews.rssfeed http://bit.ly/2AnCBBK
via
IFTTT
No comments:
Post a Comment