ന്യൂഡൽഹി: തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയനേതാക്കൾ ജനങ്ങളിൽനിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ബി ജെ പി രംഗത്ത്. ഗഡ്കരിയുടെ പ്രസ്താവന കോൺഗ്രസിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ബി ജെ പി വക്താവ് ജി വി എൽ നരസിംഹറാവു പറഞ്ഞു. ഗഡ്കരിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വപ്നം കാണിക്കുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയില്ലെങ്കിൽ നേതാക്കൾക്ക് നല്ല രാഷ്ട്രീയ അടി കിട്ടുകയും ചെയ്യും. അതുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന സ്വപ്നങ്ങൾ മാത്രം അവർക്ക് നൽകുക- എന്നായിരുന്നു ഗഡ്കരിയുടെ വാക്കുകൾ. N Gadkari: Sapne dikhane waale neta logon ko acche lagte hain,par dikhaye hue sapne agar pure nahi kiye to janta unki pitayi bhi karti hai.Isliye sapne wahi dikhao jo pure ho sakein....Mai sapne dikhane waale mein se nahi hu.Mai jo bolta hu wo 100% danke ki chot par pura hota hai pic.twitter.com/SRISZyCffS — ANI (@ANI) January 27, 2019 ഗഡ്കരിയുടെ വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന പരോക്ഷ വിമർശനവുമായി എ ഐ എം ഐ എം നേതാവ് അസാദുദ്ദീൻ ഒവൈസി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബി ജെ പി വക്താവ് എത്തിയിരിക്കുന്നത്. @PMOIndia sir @nitin_gadkari is showing you the mirror ,and in a very subtle way ........ https://t.co/W8CvyC2Rmr — Asaduddin Owaisi (@asadowaisi) January 27, 2019 നിതിൻ ഗഡ്കരിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയും അതിൽനിന്ന് രാഷ്ട്രീയലാഭമുണ്ടാക്കുകയും ചെയ്യുകയാണ്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തുകയും എന്നാൽ ദാരിദ്ര്യനിർമാർജനത്തിന് യാതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത കോൺഗ്രസിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. വ്യാജവാഗ്ദാനങ്ങൾ നൽകുന്ന രാഹുൽ ഗാന്ധിയെയാണ് ഗഡ്കരി ഉദ്ദേശിച്ചതെന്നും നരസിംഹ റാവു കൂട്ടിച്ചേർത്തു.. conetnt highlights:bjp gives clarification on nitin gadkaris statement
from mathrubhumi.latestnews.rssfeed http://bit.ly/2RlvFuC
via
IFTTT
No comments:
Post a Comment