പൂജാരയുടെ ചിറകിലേറി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

പൂജാരയുടെ ചിറകിലേറി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലില്‍

ബെംഗളൂരു: രഞ്ജി ട്രോഫിയിൽ വിദർഭ-സൗരാഷ്ട്ര ഫൈനൽ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കർണാടകയെ തോൽപ്പിച്ചാണ് സൗരാഷ്ട്ര ഫൈനൽ ടിക്കറ്റെടുത്തത്. അഞ്ചു വിക്കറ്റിനായിരുന്നു വിജയം. 279 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. രണ്ടാം ഇന്നിങ്സിൽ മൂന്നുവിക്കറ്റിന് 23 എന്ന നിലയിൽ തകർന്ന സൗരാഷ്ട്രയെ പുറത്താകാതെ 131 റൺസ് നേടിയ ചേതേശ്വർ പൂജാരയും സെഞ്ചുറിയടിച്ച ഷെൽഡൻ ജാക്ക്സണും വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 214 റൺസ് കൂട്ടുകെട്ടുണ്ടാക്കി. മൂന്ന് വിക്കറ്റിന് 224 എന്ന നിലയിൽ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്ക് വിജയിക്കാൻ 55 റൺസ് മതിയായിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൗരാഷ്ട്ര ലക്ഷ്യം മറികടന്നു. കർണാടകയ്ക്കായി അഭിമന്യു മിഥുൻ മൂന്ന് വിക്കറ്റെടുത്തു. സ്കോർ: കർണാടക 275, 239. സൗരാഷ്ട്ര 236, അഞ്ചിന് 282. നേരത്തെ കേരളത്തെ ഇന്നിങ്സിനും 11 റൺസിനും തോൽപ്പിച്ചാണ് വിദർഭ ഫൈനലിലെത്തിയത്. രഞ്ജി ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാരാണ് വിദർഭ. Content Highlights: Saurashtra beat Karnataka by 5 wickets to move into finals


from mathrubhumi.latestnews.rssfeed http://bit.ly/2Wp0HFx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages