ദുബായ്: ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നതിൽ നിന്ന് വിലക്ക്. സംശയകരമായ ബൗളിങ് ആക്ഷനെത്തുടർന്നാണ് ഐ.സി.സി നടപടിയെടുത്തത്. സിഡ്നിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ ബൗളിങ്ങാണ് റായുഡുവിനെ കുരുക്കിയത്. തുടർന്ന് 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഐ.സി.സി ഇന്ത്യൻ താരത്തിന് വിലക്കേർപ്പെടുത്തിയത്. തന്റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമല്ലെന്ന് റായുഡു തെളിയിക്കുന്നതുവരെ വിലക്ക് തുടരും. അതേസമയം ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന് ബൗൾ ചെയ്യാനാകും. അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമാണ് വിലക്കുള്ളത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റ്സ്മാനായ റായുഡുവിനെക്കൊണ്ട് ബോൾ ചെയ്യിപ്പിക്കാൻ ക്യാപ്റ്റൻ വിരാട് കോലി നിർബന്ധിതനാകുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മുഹമ്മദ് ഷമി ഗ്രൗണ്ട് വിട്ടതായിരുന്നു കാരണം. ആകെ രണ്ട് ഓവർ മാത്രമാണ് താരം എറിഞ്ഞത്. ഓസീസ് ഇന്നിങ്സിന്റെ 22-ാം ഓവറിലായിരുന്നു റായുഡുവിന്റെ ബൗളിങ്. ഉസ്മാൻ ഖ്വാജയും ഷോൺ മാർഷുമായിരുന്നു ക്രിസീൽ. ഇരുവരും മികച്ച ഫോമിലായിരുന്നു. എന്നാൽ തന്റെ ആദ്യ ഓവറിൽ റായുഡു മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാൽ ഇതിനുപിന്നാലെ റായുഡുവിന്റെ ആക്ഷൻ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വലങ്കയ്യൻ ഓഫ് ബ്രേക്ക് ബൗളറായ റായുഡുവിന്റെ ആക്ഷൻ ശരിയല്ലെന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. Content Highlights: Ambati Rayudu suspended from bowling in international cricket
from mathrubhumi.latestnews.rssfeed http://bit.ly/2MCKMyI
via
IFTTT
No comments:
Post a Comment