കോഴിക്കോട്: കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് അന്തസുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവവസ്ഥ സൃഷ്ടിക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.
അവസരവാദ രാഷ്ട്രീയം ഉപേക്ഷിച്ച് ബി.ജെ.പി ഓര്‍ഡിസന്‍സ് ഇറക്കാന്‍ തയ്യാറാകണം. തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശബരിമലയ്ക്കായി നിയമനിര്‍മ്മാണം നടത്താന്‍ ഇടപെടുമെന്ന് സുധാകരന്‍ പറഞ്ഞു. ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തും. ശബരിമലയില്‍ സമാധാനം തകര്‍ത്തത് മുഖ്യമന്ത്രിയാണെന്നും സുധാകരന്‍ ആരോപിച്ചു.
ഷിജിത്ത് എന്ന കണ്ണൂര്‍ സ്വദേശിയായ പോലീസാണ് യുവതികള്‍ക്ക് മുറിയെടുത്ത് നല്‍കിയത്. ശബരിമല ഡ്യൂട്ടിയില്‍ ഇല്ലാത്ത ഷിജിത്ത് ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അവിടെ എത്തിയതെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഷിജിത്ത് ഇത് ചെയ്യില്ല. യുവതീ പ്രവേശനത്തില്‍ യു.ഡി.എഫ് എം.പിമാര്‍ക്ക് സോണിയ ഗാന്ധി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
from mangalam.com http://bit.ly/2CNmqzc
via IFTTT
No comments:
Post a Comment