ലഖ്നൗ: ഇന്ത്യയിൽ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നു കരുതുന്നവരെ ബോംബിട്ട് കൊല്ലണമെന്ന് മുസാഫർനഗറിൽ നിന്നുള്ള എംഎൽഎ വിക്രം സെയ്നി. രാജ്യത്ത് സുരക്ഷയില്ലെന്ന് മുറവിളി കൂട്ടുന്നവർ രാജ്യദ്രോഹികളാണെന്നും സെയ്നി കൂട്ടിച്ചേർത്തു. ഇത്തരക്കാരെ നിയമപരമായി ശിക്ഷിക്കണം. ഭാരതത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കാൻ കഴിയാത്തവർ ഏതെങ്കിലും വിദേശരാജ്യത്തേക്ക് കുടിയേറുന്നതാണ്നല്ലതെന്നും വിക്രം സെയ്നി പറഞ്ഞു. തനിക്കൊരു മന്ത്രിസ്ഥാനം ലഭിച്ചാൽ ഇങ്ങനെയുള്ള ആളുകളെ മുഴുവൻ ബോംബ് വെച്ച് കൊല്ലുമെന്നും ഒരാളെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സെയ്നി പറയുന്നു. രാജ്യസ്നേഹമില്ലാത്തവർ എന്തിനാണ് ഇവിടെ തുടരുന്നതെന്നും രാജ്യം വിട്ട് പോകണമെന്നും സെയ്നി പറഞ്ഞു. ബുലന്ദ്ശഹറിൽ പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെ കുറിച്ച് നടൻ നസീറുദ്ദീൻ ഷാ ചാനൽ അഭിമുഖത്തിൽ പറഞ്ഞ അഭിപ്രായത്തെ മുൻനിർത്തിയാണ് എംഎൽഎ ഇത്തരത്തിൽ സംസാരിച്ചത്. പശുവിനെ ചൊല്ലി നടക്കുന്ന ആൾക്കൂട്ട കൊലപാതകം തന്നിൽ ഭീതിയുണ്ടാക്കുന്നുവെന്നും തന്റെ കുഞ്ഞുങ്ങളെ കുറിച്ചോർത്ത് ആശങ്കയുണ്ടെന്നും ഷാ പറഞ്ഞിരുന്നു. ജനസംഖ്യാനിയന്ത്രണവിഷയത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ നിയന്ത്രണനിയമം നിലവിൽ വരുന്നതു വരെ കൂടുതൽ കുട്ടികളെ ഉണ്ടാക്കണമെന്ന്ഹിന്ദുക്കളോട് സെയ്നി ആഹ്വാനം ചെയ്തിരുന്നു. #WATCH Vikram Saini, BJP MLA from Muzaffarnagar says My personal view is that those who say they feel unsafe and threatened in India should be bombed, give me a ministry and I will bomb all such people, not even one will be spared pic.twitter.com/E9yWNH7MBF — ANI UP (@ANINewsUP) January 4, 2019 Content Highlights: Vikram Saini, BJP MLA, Lucknow
from mathrubhumi.latestnews.rssfeed http://bit.ly/2Aw22AY
via
IFTTT
No comments:
Post a Comment