ഹര്‍ത്താലില്‍ അക്രമം: 1369 പേര്‍ അറസ്റ്റില്‍; നെടുമങ്ങാട് മൂന്നു ദിവസം നിരോധനാജ്ഞ; ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന നിലപാടിലാണ് ശബരിമല തന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 1369 പേര്‍ ഇതുവരെ അറസ്റ്റിലായി. 717 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
[IMG]
ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയിരുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പമ്പ: ഇന്നലെ ശബരിമലയില്‍ എത്തിയ ശ്രീങ്കന്‍ സ്വദേശിനി ശശികല (47) ഇന്നലെ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് വ്യക്തം. ഭര്‍ത്താവിനും മകനുമൊപ്പമാണ് അവര്‍ ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ചവിട്ടിയാണ് ഇവര്‍ സന്നിധാനത്ത് എത്തിയതെന്നും വ്യക്തമായി. ഇക്കാര്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു. രാത്രി 10.46ന് ഇവര്‍ സന്നിധാനത്തു കൂടി നടന്നുപോകുന്ന ദൃശ്യമാണ് പുറത്തുവന്നത്.
[IMG]
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവച്ചു; ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന; പി.സി ചാക്കോയ്ക്ക് പകരം ചുമതല
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തില്‍ അസ്വസ്ഥത പുകയുന്നു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് അജയ് മാക്കന്‍ രാജിവച്ചു. രാജിക്കത്ത് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. നാലു വര്‍ഷം മുന്‍പാണ് 54കാരനായ മാക്കന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
ആരോഗ്യപരമായ കാരണങ്ങളാണ് രാജിയെന്നാണ് സൂചന. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്. മാക്കന്‍ രാജിവച്ച ഒഴിവിലേക്ക് പി.സി ചാക്കോയെ നിയമിച്ചതായാണ് റിപ്പോര്‍ട്ട്.
[IMG]
ട്രംപിന് തിരിച്ചടി; അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്ന ബില്‍ പാസാക്കി ജനപ്രതിനിധിസഭ; മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിച്ചില്ല
വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി യു.എസ് ജനപ്രതിനിധിസഭ. ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്ന ബില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ വ്യാഴാഴ്ച പാസാക്കി. എന്നാല്‍ ട്രംപിന്റെ ആവശ്യമായ മെക്‌സിക്കല്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണയത്തിന് ഫണ്ട് അനുവദിച്ചതുമില്ല. ഫെബ്രുവരി എട്ടിനകം ഫണ്ട് അനുവദിച്ചില്ലെങ്കില്‍ വീറ്റോ പ്രയോഗിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞാണ് ജനപ്രതിനിധി സഭയുടെ തീരുമാനം.
[IMG]
ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനം: സര്‍ക്കാര്‍ വാദം തള്ളി ഇന്റലിജന്‍സ്
ശബരിമല: ശബരിമലയിലെത്തി ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ വാദം തള്ളി ഇന്റലിജന്‍സ്. ഭര്‍ത്താവിനൊപ്പമെത്തിയ ശ്രീലങ്കന്‍ യുവതി സന്നിധാനത്ത് ദര്‍ശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തുകയും സര്‍ക്കാരും പോലീസും ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ലെന്നും പോലീസുകാര്‍ തന്നെ തിരിച്ചയച്ചുവെന്നും പറഞ്ഞ് ശശികല രംഗത്തെത്തിയിരുന്നു.
from mangalam.com http://bit.ly/2LOIADY
via IFTTT
No comments:
Post a Comment