നാലാം നിലയില്‍ നിന്ന് വീണു, മരച്ചില്ലയില്‍ തെന്നിത്താഴേക്ക്, അത്ഭുതകരം ഒരുവയസുകാരന്റെ രക്ഷപ്പെടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

നാലാം നിലയില്‍ നിന്ന് വീണു, മരച്ചില്ലയില്‍ തെന്നിത്താഴേക്ക്, അത്ഭുതകരം ഒരുവയസുകാരന്റെ രക്ഷപ്പെടല്‍

മുംബൈ: മുംബൈയിലെ ഫ്ളാറ്റിൽ നാലാം നിലയിൽ നിന്ന് വീണ ഒരു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തോട് ചേർന്നുള്ള മരത്തിന്റെ ശിഖിരത്തിൽ തട്ടി പതിയെ താഴേക്ക് വീണതിനാലാണ് കുട്ടി അവിശ്വസിനീയമായ രീതിയിൽ രക്ഷപ്പെട്ടത്. അഥർവ് ബർകഡെ എന്ന ഒരു വയസ്സുകാരനാണ് ഇതോടെ വാർത്തകളിൽ നിറഞ്ഞത്. മുംബൈ ഗോവന്ദിയിലെ ഫ്ളാറ്റിലെ ജനലിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. മുത്തശ്ശി ജനൽ തുറന്ന ഉടൻ അഥർവ് ഇഴഞ്ഞ് ജനലിലിന് സമീപം എത്തുകയായിരുന്നു. കണ്ടു നിന്നവർക്ക് തടയാന് കഴിയുന്നതിന് മുമ്പേ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. ഒരുവയസുകാരൻ താഴേക്ക് വീണ ഫളാറ്റ്.ചിത്രം- എൻ.ഡി.ടി.വി താഴേക്ക് വീണ കുട്ടി മരത്തിന്റെ ചില്ലയിൽ കുരുങ്ങുകയായിരുന്നു. കുഞ്ഞിന്റെ ഭാരം കാരണം ചില്ല വളഞ്ഞ് താഴേക്ക് തുങ്ങി പതുക്കെയാണ് നിലത്തേക്ക് വീണത്. അഥർവ് താഴേക്ക് വീണെന്ന് മനസ്സിലായ ഉടനെ നിലവിളിച്ചുകൊണ്ട് താഴേക്ക് ഓടിയ മാതാപിതാക്കൾ കണ്ടത് നിലത്ത് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന കുട്ടിയെയാണ്. ചില്ലയിൽ തട്ടി ഉരഞ്ഞുണ്ടായ പരിക്കുകളും ചതവും മാത്രമേ അഥർവയുടെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. content highlights:1-year-old boy survives fall from 4th floor


from mathrubhumi.latestnews.rssfeed http://bit.ly/2Qn8Iqe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages