ഭോപ്പാല്‍: പതിവായി ഭക്ഷണം നല്‍കിയിരുന്ന യുവതിയെ ആപത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെരുവ് നായ. നിര്‍ണ്ണായകമായ സമയത്ത് ഇടപെട്ട് 29 കാരിയെ അയല്‍ക്കാരനായ അക്രമിയുടെ ബലാത്സംഗത്തില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്. തെരുവില്‍ കഴിയുന്നതാണെങ്കിലും
യുവതി പതിവായി ആഹാരം നല്‍കുന്ന 'ഷേരു' എന്ന് വിളിക്കുന്ന നായയാണ് സംഭവത്തിലെ നായകന്‍.
നായ കടിക്കുമെന്ന് ഭയന്ന് തന്റെ ഇരയെ ഉപേക്ഷിച്ച് ഓടേണ്ടിവന്ന അക്രമിയുടെ കുത്തേറ്റ് നായയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആരുമില്ലാത്ത സമയത്ത് വീട്ടിലേക്ക് നുഴഞ്ഞുകയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ സുനില്‍ എന്ന യുവാവ് നടത്തിയ ശ്രമമാണ് തെരുവ് നായ പരാജയപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സ്ത്രീയുടെ മുറിയുടെ ഒരു മൂലയില്‍ കിടന്നുറങ്ങുകയായിരുന്നു നായ മൂന്ന് മണിയോടെ യുവതിയുടെ ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു. വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന യുവാവ് യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെട്ടെന്ന് കുരച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. പേടിച്ചുപോയ യുവാവ് നായയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. യുവതി രക്ഷപ്പെട്ടപ്പോള്‍ നായയുടെ കാലിന് പരിക്കേറ്റു. സംഭവത്തില്‍ പിന്നീട് യുവതി നല്‍കിയ പരാതിയില്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്ന സുനില്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. അക്രമിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. ചോളാ മേഖലയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന യുവതിക്ക് നേരെയായിരുന്നു അക്രമം ഉണ്ടായത്. ഇവരുടെ വീടിന് സമീപം തെരുവില്‍ കഴിയുന്ന നായയ്ക്ക് യുവതി പതിവായി ഭക്ഷണം നല്‍കുമായിരുന്നു.
ഞായറാഴ്ച യുവതി തനിച്ചായിരുന്ന സമയത്ത് നായ കാവല്‍ കിടക്കുമ്പോഴായിരുന്നു സംഭവം. വീടിന്റെ വാതിലില്‍ മുട്ടിയ സുനില്‍ യുവതി വാതില്‍ തുറക്കുമ്പോള്‍ തള്ളി അകത്തേക്ക് കയറുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. നന്നായി മദ്യപിച്ചിരുന്നതിനാല്‍ സുനിലിനെ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞു. ഇതിനിടയിലാണ് നായ ഉണര്‍ന്ന് കുരച്ചുകൊണ്ട് സുനിലിനെ കടിക്കാനായി ചാടിയത്.
from mangalam.com http://bit.ly/2RZ8I5p
via IFTTT
No comments:
Post a Comment