ബെംഗലുരു: സര്‍ക്കാരിന് മുകളില്‍ വാള്‍ തൂങ്ങുന്ന കര്‍ണാടക നിയമസഭയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടനെങ്ങും അയഞ്ഞേക്കില്ല. ഏഴു മാസം പ്രായമായ ജെഡിഎസ് - കോണ്‍ഗ്രസ് കുട്ടുകക്ഷി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉടനെങ്ങും വിടാന്‍ ബിജെപി തയ്യാറാകാത്ത സ്ഥിതിയില്‍ രാഷ്ട്രീയ നാടകങ്ങള്‍ ഫെബ്രുവരി ആദ്യത്തെ ബജറ്റ് സമ്മേളനം വരെ നീണ്ടേക്കുമെന്നാണ് സൂചനകള്‍.
സ്വന്തം പാളയത്തില്‍ മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്ന എംഎല്‍എ മാര്‍ കൂടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ആറ് എംഎല്‍എമാരെങ്കിലും കോണ്‍ഗ്രസ് പാളയത്തില്‍ വിമതരായി ഉണ്ടെന്നാണ് ബിജെപി കരുതുന്നത്. മുന്‍ മന്ത്രി രമേഷ് ജാര്‍ഖിഹോളി ഉള്‍പ്പെടെയുള്ളവര്‍ ഫെബ്രുവരി 8 ന് നടക്കുന്ന ബജറ്റിന് മുമ്പായി രാജിവെയ്ക്കുമെന്നാണ് സൂചനകള്‍.
ക്യാബിനറ്റില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എമാരില്‍ നാലുപേര്‍ ഇപ്പോള്‍ മുംബൈയിലാണ്. ഒരാള്‍ പൂനെയിലും മറ്റൊരാള്‍ ഗോവയിലും. ബജറ്റിന് തൊട്ടുമുമ്പ് ഇവര്‍ ബാംഗ്‌ളൂരില്‍ എത്തുമെന്നും രാജി സമര്‍പ്പിക്കുമെന്നുമാണ് കേള്‍ക്കുന്നത്. ആറു പേര്‍ രാജി വെയ്ക്കുന്നതോടെ ജെഡി (എസ്) - കോണ്‍ഗ്രസ് സഖ്യം പ്രതിസന്ധിയില്‍ ആകുമെന്നും ഇത് മറ്റുള്ളവരെയും ഇങ്ങിനെ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും പറയുന്നു. ഇത് അവരെ അവിശ്വാസത്തിലേക്ക് നയിക്കുമെന്നും ബിജെപി കരുതുന്നു.
കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80, ജെഡി (എസ്) 30 എന്നിങ്ങനെയാണ് സീറ്റുകള്‍. ഒരു ബിഎസ്പി എംഎല്‍എയും രണ്ടു സ്വതന്ത്രന്മാരും ചേര്‍ന്നാണ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത്. മറുവശത്ത് ബിജെപിയ്ക്ക് 104 എംഎല്‍എമാര്‍ ഉണ്ട്.
കൂട്ടുകക്ഷി സര്‍ക്കാരിനെ വലിച്ചുതാഴെയിട്ടാല്‍ വെറും 11 എംഎല്‍എമാരുടെ ആവശ്യമേ ബിജെപിയ്ക്ക് അധികാരത്തില്‍ എത്താന്‍ വേണ്ടു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ് യദ്യൂരപ്പ. അതേസമയം ഇത് ഏറെ പ്രയാസമുള്ള ജോലിയാണ്. നിലവിലെ സാഹചര്യത്തില്‍ 11 എംഎല്‍എമാരെ വഴിതെറ്റിച്ചെങ്കിലേ ഇത് സാധ്യമാകുകയുള്ളൂ.
from mangalam.com http://bit.ly/2DEdrk7
via IFTTT
No comments:
Post a Comment