തെരഞ്ഞെടുപ്പ് ഏതായാലും കോളടിക്കുന്നത് ഇസിഎല്ലിന് ; വോട്ടിംഗ് മെഷീന്‍ നിര്‍മ്മിച്ച് കമ്പനി നേടിയത് 1,800 കോടി ; ഇൗ വര്‍ഷം 2600 കോടിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

തെരഞ്ഞെടുപ്പ് ഏതായാലും കോളടിക്കുന്നത് ഇസിഎല്ലിന് ; വോട്ടിംഗ് മെഷീന്‍ നിര്‍മ്മിച്ച് കമ്പനി നേടിയത് 1,800 കോടി ; ഇൗ വര്‍ഷം 2600 കോടിയാകും

ഹൈദരാബാദ്: രാജ്യം മാസങ്ങള്‍ക്കകം മറ്റൊരു തെരഞ്ഞെുടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇലക്ട്രല്‍ വോട്ടിംഗ് മെഷീന്‍ (ഇവിഎം) നിര്‍മ്മാതാക്കളായ ഇസിഐഎല്ലിന് കോളടിച്ചു. വോട്ടിംഗില്‍ വ്യാപക കൃത്രിമത്വം നടക്കുന്നതിനാല്‍ ബാലറ്റു പേപ്പറിലേക്ക് മടങ്ങിപ്പോകണമെന്ന് പ്രതിപക്ഷം ശക്തമായി വാദിക്കുമ്പോള്‍ മെഷീന്‍ നിര്‍മ്മാതാക്കളായ ഇലക്‌ടോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് (ഇസിഐഎല്‍) അവരുടെ 53 വര്‍ത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനത്തിലേക്ക് നീങ്ങുകയാണ്.

ഇവിഎമ്മിനും വിവിപാറ്റിനും വേണ്ടിയുള്ള പുതിയ ഓര്‍ഡറുകളും പഴയ ഇവിഎമ്മിന് പകരം വരുന്ന എം3 മെഷീനു വേണ്ടിയുമുള്ള ഓര്‍ഡറുകളും ഇസിഐഎല്ലിന്റെ വരുമാനം കൂട്ടും. 2017-18 ല്‍ ഇസിഐഎല്ലിന്റെ വരുമാനം 1,275 കോടിയായിരുന്നു. 2018-19 സാമ്പത്തീക വര്‍ഷത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇവിഎമ്മിനും വിവിപാറ്റിനുമായി നല്‍കിയ ഓര്‍ഡര്‍ 1,800 കോടിയുടേതായിരുന്നു. പഴയ മെഷീന്‍ മാറ്റി പുതിയവ കൊണ്ടുവരാനുള്ള ഓര്‍ഡര്‍ കൂടി ചേരുമ്പോള്‍ നിര്‍മ്മാതാക്കളായ ഇസിഐഎല്ലിന്റെ വരുമാനം 2,400 കോടിയിലേക്ക് ഉയരുമെന്ന് വിലയിരുത്തല്‍.

ഇവയ്ക്ക് പുറമേ സൈന്യത്തിന്റെ ഇലക്‌ട്രോണിക് ഫ്യൂസുകള്‍, മിലിറ്ററി റേഡിയോകള്‍, ജാമ്മറുകള്‍, ആണവ നിലയങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഓട്ടോ കാറ്റലിറ്റിക് റെക്കംബയിനര്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇസിഐഎല്‍ നിര്‍മ്മിക്കുന്നുണ്ട്. 2017-18 ലെ ഇസിഐഎല്ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത് ഇത് ലക്ഷ്യമിട്ടിരുന്ന ലക്ഷ്യം 1,800 കോടിയുടേത് ആയിരുന്നെന്നാണ്.

2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കപ്പെട്ട ഇവിഎമ്മിന്റെയും വിവിപാറ്റിന്റെയും വന്‍കിട ഓര്‍ഡറുകളാണ് ഇസിഐഎല്ലിന് കിട്ടിയിരിക്കുന്നത്.ഇതിനൊപ്പം പഴയ മെഷീന്‍ മാറ്റി പുതിയത് വെയ്ക്കുകയും ചെയ്യുമ്പോള്‍ വരുമാനം 2,600 കോടിയാക്കി മാറുമെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഇവിഎമ്മിന്റെയും വിവിപാറ്റിന്റെയും മറ്റൊരു പ്രധാന നിര്‍മ്മാതാക്കള്‍ ബാംഗ്‌ളൂരിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) ആണ്. അടുത്തിടെ തെലുങ്കാനയിലെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് ബെല്ലിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു.



from mangalam.com http://bit.ly/2SbsKJq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages