തര്‍ക്കഭൂമിയില്‍ പെടാത്ത 67 ഏക്കര്‍ തിരികെ നല്‍കാന്‍ അനുവദിക്കണം ; അയോദ്ധ്യാക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

തര്‍ക്കഭൂമിയില്‍ പെടാത്ത 67 ഏക്കര്‍ തിരികെ നല്‍കാന്‍ അനുവദിക്കണം ; അയോദ്ധ്യാക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍. തര്‍ക്കഭൂമിയില്‍ പെടാത്ത 67 ഏക്കര്‍ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തി.

സുപ്രിംകോടതിയുടെ അനുമതിക്ക് ശേഷം മാത്രം നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്ന നിലപാടാണ് മോദി സര്‍ക്കാരിനുള്ളത്. എന്നാല്‍ 67 ഏക്കറി​ന്റെ കാര്യത്തില്‍ അനുമതി ലഭിച്ചാലുടന്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. !

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ മറ്റെല്ലാ സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും മോഡി സര്‍ക്കാര്‍ കോടതിയുടെ അനുമതിക്കായി കാക്കുകയായിരുന്നു. കേസില്‍ ഇന്ന് വാദം ആരംഭിക്കാനിരിക്കെ ജസ്റ്റിസ് എസ് എ ബോബ്ദെയുടെ സൗകര്യാര്‍ത്ഥം നീട്ടി വയ്ക്കുകയായിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നതിനായി അഞ്ചംഗ ബഞ്ചിനെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാദം കേള്‍ക്കുന്നത് നീട്ടിവച്ചത്. അയോധ്യക്കേസ് എന്ന് പരിഗണിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.



from mangalam.com http://bit.ly/2DEFjVB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages