അബുദാബി: ഭര്‍ത്താവിനോടുള്ള ദേഷ്യം ഭാര്യ തീര്‍ത്തത് നവജാത ശിശുവിനെ ക്രൂരമായി കൊന്ന്. യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന എത്യോപ്യന്‍ യുവതിയാണ് സ്വന്തം കുഞ്ഞിനോട്. താന്‍ ഗര്‍ഭിണിയാണെന്ന സത്യം മറച്ച് വെച്ചായിരുന്നു യുവതി ജോലി ചെയ്തിരുന്നതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ജോലി ചെയ്യുന്ന വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ യുവതി തറയില്‍ അടിച്ച് കൊലപ്പെടുത്തി. കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ തള്ളി. കുഞ്ഞിന്റെ മൃതദേഹം ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്. ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കുഞ്ഞാണിതെന്ന് മനസിലായി. തുടര്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ യുവതി കുറ്റസമ്മതം നടത്തി. ഭര്‍ത്താവിനോടുള്ള പ്രതികാരവും കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടികൊണ്ടുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭിയായിരുന്ന സമയത്ത് ഭര്‍ത്താവിനെ കാര്യങ്ങള്‍ അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. മാത്രമല്ല ഗര്‍ഭത്തെ ഭര്‍ത്താവ് അംഗീകരിക്കില്ലെന്ന് പറഞ്ഞു . കുഞ്ഞ് അയാളുടേതല്ലെന്ന് കൂടി പറഞ്ഞപ്പോള്‍ യുവതിക്ക് സഹിക്കാന്‍ പറ്റിയില്ല. ഇതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.
from mangalam.com http://bit.ly/2G9pmbh
via IFTTT
No comments:
Post a Comment